AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sovereign Gold Bond: സ്വർണത്തിന് പതിനായിരങ്ങൾ വേണ്ട, നേട്ടം ഇങ്ങനെ വാങ്ങുന്നത്; എന്താണ് ഗോൾഡ് ബോണ്ട്?

What is Sovereign Gold Bonds: ഡിജിറ്റൽ സ്വർണ്ണ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വഴി പുറത്തിറക്കുന്ന പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട് (SGB) സ്കീം.

Sovereign Gold Bond: സ്വർണത്തിന് പതിനായിരങ്ങൾ വേണ്ട, നേട്ടം ഇങ്ങനെ വാങ്ങുന്നത്; എന്താണ് ഗോൾഡ് ബോണ്ട്?
പ്രതീകാത്മക ചിത്രംImage Credit source: FRAME STUDIO/Moment/Getty Images
nithya
Nithya Vinu | Published: 28 Nov 2025 13:51 PM

സ്വർണത്തോടും സ്വർണാഭരണങ്ങളോടും ഇന്ത്യക്കാർക്ക് പ്രിയമേറെയാണ്. എന്നാൽ വർദ്ധിച്ചുവരുന്ന സ്വർണവില വലിയൊരു വെല്ലുവിളിയാണ്. ഈ അവസരത്തിൽ ആഭരണങ്ങൾക്ക് പകരം സ്വർണനിക്ഷേപത്തോടുള്ള ആളുകളുടെ താൽപര്യം കൂടുന്നുണ്ട്. സ്വർണനിക്ഷേപവുമായി ബന്ധപ്പെട്ട് നാം പലപ്പോഴും കേൾക്കുന്ന വാക്കാണ് സോവറിൻ ​ഗോൾഡ് ബോണ്ട്. എന്നാൽ അവ എന്താണെന്ന് അറിയാമോ?

 

സോവറിൻ ​ഗോൾഡ് ബോണ്ട്

 

ഭൗതിക സ്വർണ്ണത്തിന് പകരമായി, ഡിജിറ്റൽ സ്വർണ്ണ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വഴി പുറത്തിറക്കുന്ന പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട് (SGB) സ്കീം. സോവറിൻ ഗോൾഡ് ബോണ്ട് എന്നത് സ്വർണ്ണത്തിൽ മൂല്യം നിർണ്ണയിക്കപ്പെട്ട സർക്കാർ സെക്യൂരിറ്റികളാണ്. ഇത് യഥാർത്ഥ സ്വർണ്ണത്തിന് പകരമായി നിലകൊള്ളുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഗുണിതങ്ങളായി അവ ഇഷ്യൂ ചെയ്യുന്നു. നിക്ഷേപകർ ഇഷ്യൂ വിലക്ക് അനുസരിച്ച് പണം നൽകി വാങ്ങുന്ന ബോണ്ടുകൾ, കാലാവധി പൂർത്തിയാകുമ്പോൾ പണമായി റിഡീം ചെയ്യും.

 

പ്രധാന നേട്ടങ്ങൾ

 

സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. നിക്ഷേപകന് പ്രതിവർഷം ഒരു നിശ്ചിത നിരക്കിൽ പലിശ ലഭിക്കുന്നു. ഈ പലിശ അർദ്ധവാർഷികമായി നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.

ജ്വല്ലറി രൂപത്തിലുള്ള സ്വർണത്തിന്റെ കാര്യത്തിൽ വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ നൽകേണ്ട ജിഎസ്ടിയോ പണിക്കൂലിയോ നൽകേണ്ടതില്ല.

സോവറിൻ ഗോൾഡ് ബോണ്ടുകൾ വായ്പ എടുക്കുന്നതിന് ഈടായി ഉപയോഗിക്കാൻ സാധിക്കും.

എസ് ജി ബിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം, വാങ്ങുന്ന സമയത്തെ വിലയേക്കാൾ കുറഞ്ഞ വില അഞ്ചു വർഷത്തിന് ശേഷമോ (മുൻ‌കൂർ പിൻവലിക്കൽ സമയം) എട്ടു വർഷത്തിനു ശേഷമോ വിൽക്കുമ്പോൾ വന്നാൽ നിക്ഷേപകന് നഷ്ടം ഉണ്ടായേക്കാം എന്നതാണ്.

 

സോവറിൻ ഗോൾഡ് ബോണ്ട് നിർത്തലാക്കിയോ, ഇനി എന്തു ചെയ്യും?

2025 ലെ കേന്ദ്ര ബജറ്റിനായുള്ള ബജറ്റിന് ശേഷമുള്ള ബ്രീഫിംഗിൽ ധനമന്ത്രി നിർമ്മല സീതാരാമൻ എസ്‌ജിബി സ്കീമുകൾ നിർത്തലാക്കിയതായി സ്ഥിരീകരിച്ചിരുന്നു. അതിനാൽ നിക്ഷേപകർക്ക് പുതിയ എസ്‌ജിബി സ്കീമുകൾ വാങ്ങാനോ സബ്‌സ്‌ക്രൈബ് ചെയ്യാനോ കഴിയില്ല. പക്ഷേ, പുതിയ സ്കീമുകളിലേക്ക് സബ്‌സ്‌ക്രിപ്‌ഷൻ സാധ്യമല്ലെങ്കിലും, നിക്ഷേപകർക്ക് എൻ.എസ്.ഇ, ബി.എസ്.ഇ പോലുള്ള സെക്കൻഡറി മാർക്കറ്റുകൾ വഴി സോവറിൻ ഗോൾഡ് സ്കീമുകളിൽ നിക്ഷേപിക്കാം. ഈ ബോണ്ടുകൾ എപ്പോൾ വേണമെങ്കിലും എൻ.എസ്.ഇ, ബി.എസ്.ഇ വഴി വാങ്ങാം. ഓൺലൈനായി വാങ്ങുമ്പോൾ, 50 രൂപയുടെ കിഴിവും ലഭിക്കും