AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala CM Race: വരില്ലേ നീ വരില്ലേ…; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നെങ്കിലും ഉണ്ടാകുമോ? കാത്ത് കാത്ത് കേരളം

Kerala CM Announcement Still Unclear: ജനവികാരം വിഡി സതീശന് അനുകൂലമാണെന്ന് കേരളത്തില്‍ നിന്ന് പോയ മുതിര്‍ന്ന നേതാക്കളില്‍ വിഎം സുധീരനും കെ മുരളീധരനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുവാക്കളും മറ്റ് ചില നേതാക്കളും കെസി വേണുഗോപാലിനൊപ്പമാണ്. കെസി വേണുഗോപാലിന് മുഖ്യമന്ത്രി പദം നല്‍കണമെന്ന് രാഹുല്‍ ഗാന്ധിക്കുമുണ്ട്. എന്നാല്‍ ചനവികാരം മാനിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.

Kerala CM Race: വരില്ലേ നീ വരില്ലേ…; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നെങ്കിലും ഉണ്ടാകുമോ? കാത്ത് കാത്ത് കേരളം
കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല Image Credit source: PTI
Shiji M K
Shiji M K | Published: 13 May 2026 | 07:31 AM

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം ഒഴിയുന്നില്ല. എഐസിസി ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും ഇപ്പോഴും ഒരു ഉത്തരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് നേതൃത്വം നല്‍കുന്ന സൂചന. മുതിര്‍ന്ന നേതാക്കളുമായി നടന്ന അവസാന ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. തീരുമാനം വൈകരുതെന്ന നിലപാടിലാണ് നേതാക്കളെല്ലാം.

കര്‍ണാടകയിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ഡല്‍ഹിയിലെത്തിച്ചേരാന്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചിരിക്കുകയാണ്. ഖാര്‍ഗെ എത്തിയതിന് ശേഷം രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഒരിക്കല്‍ കൂടി വിശദമായ ചര്‍ച്ച നടത്തും, അതിന് ശേഷമായിരിക്കും പ്രഖ്യാപനം.

ജനവികാരം വിഡി സതീശന് അനുകൂലമാണെന്ന് കേരളത്തില്‍ നിന്ന് പോയ മുതിര്‍ന്ന നേതാക്കളില്‍ വിഎം സുധീരനും കെ മുരളീധരനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുവാക്കളും മറ്റ് ചില നേതാക്കളും കെസി വേണുഗോപാലിനൊപ്പമാണ്. കെസി വേണുഗോപാലിന് മുഖ്യമന്ത്രി പദം നല്‍കണമെന്ന് രാഹുല്‍ ഗാന്ധിക്കുമുണ്ട്. എന്നാല്‍ ചനവികാരം മാനിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.

കെപിസിസി മുന്‍ അധ്യക്ഷന്മാരായ വിഎം സുധീരന്‍, എംഎം ഹസന്‍, കെ മുരളീധരന്‍, കെ സുധാകരന്‍, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുമായാണ് നേതൃത്വം ചര്‍ച്ച നടത്തിയത്.

മുരളീധരനും സുധീരനും ഒഴികെ മറ്റെല്ലാവര്‍ക്കും കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനോടാണ് യോജിപ്പ്. എന്നാല്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അത് വൈകരുതെന്ന് മുരളീധരന്‍ വ്യക്തമാക്കുകയും ചെയ്തു. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനത്തിന്റെയും കൂടെയുണ്ടാകുമെന്നാണ് നേതാക്കളുടെ നിലപാട്.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ലീഗില്‍ അതൃപ്തി

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് വൈകുന്നതില്‍ മുസ്ലിം ലീഗില്‍ അതൃപ്തി. പ്രഖ്യാപനം നീളുന്നത് കണ്ടതോടെ നേതൃയോഗം വിളിച്ചിരിക്കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് തങ്ങളുടെ വീട്ടില്‍ വെച്ചാണ് യോഗം. എട്ട് ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് വിവരം.

Also Read: Kerala CM Race: മുഖ്യമന്ത്രി പോര്: ചർച്ച അന്തിമഘട്ടത്തിൽ, പ്രഖ്യാപനം ഇന്നോ നാളെയോ

കൂടിക്കാഴ്ച വൈകി

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, യോഗം അവസാനിക്കാന്‍ വൈകിയത് അണികളുടെ പ്രതീക്ഷ വിഫലമാക്കി. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് രാവിലെ മുതല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതാണ്.

അതേസമയം കെസി വേണുഗോപാലിനെ തന്നെയായിരിക്കും കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുക എന്ന വിലയിരുത്തല്‍ ഗ്രൂപ്പ് വിലയിരുത്തലുണ്ട്. എന്നാല്‍ വിഡി സതീശനെ പരിഗണിക്കാതെയുള്ള പ്രഖ്യാപനം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയേക്കാം. വിഡി സതീശന്‍ മതി മുഖ്യമന്ത്രിയായെന്ന നിലപാടിലാണ് ലീഗ്.

English Summary

Uncertainty continues over the expected announcement regarding Kerala’s Chief Minister, leaving the public and political circles guessing. Meanwhile, reports suggest that Rahul Gandhi has extended his support to KC Venugopal, adding fresh momentum to the ongoing political discussions.

Follow Us