Gold Plated Jewellery: 22 കാരറ്റ് ആര്‍ക്ക് വേണം! നമുക്ക് 14ഉം 18ഉം കാരറ്റില്‍ സ്വര്‍ണമെടുക്കാം, വിലക്കുറഞ്ഞ ബ്രാന്‍ഡുകളിതാ
Best Gold Plated Jewellery Brands: ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ യഥാര്‍ത്ഥ സ്വര്‍ണത്തേക്കാളുപരി ഇന്ന് ഏറെയും ആശ്രയിക്കുന്നതും ഇത്തരം ആഭരണങ്ങളെയാണ്. ലൈറ്റ് വെയ്റ്റായ, എന്നും ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങള്‍ നോക്കി നടക്കുന്ന അവര്‍ക്ക് ഈസിയായി 14,18 കാരറ്റ് വാങ്ങിക്കാം.
22 കാരറ്റ് സ്വര്‍ണം എന്നത് സാധാരണക്കാരെ സംബന്ധിച്ച് കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതിയുള്ള വില വര്‍ധനവ് വലിയതോതില്‍ തന്നെയാണ് എല്ലാവരെയും ബാധിച്ചത്. ആ സാഹചര്യത്തില്‍ 14 കാരറ്റ്, 18 കാരറ്റ് ആഭരണങ്ങളുടെ ഡിമാന്റ് വര്‍ധിക്കുന്നു. ഇവ വാങ്ങിയാല്‍ വില കുറച്ച് കൊടുത്താല്‍ മതിയാകും എന്നതിന് പുറമെ ഏത് മോഡലുകളും ലഭിക്കുന്നു എന്നതും ആളുകളെ ആകര്‍ഷിക്കുന്നു.
ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ യഥാര്‍ത്ഥ സ്വര്‍ണത്തേക്കാളുപരി ഏറെയും ആശ്രയിക്കുന്നതും ഇത്തരം ആഭരണങ്ങളെയാണ്. ലൈറ്റ് വെയ്റ്റായ, എന്നും ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങള്‍ നോക്കി നടക്കുന്ന അവര്‍ക്ക് ഈസിയായി 14,18 കാരറ്റ് വാങ്ങിക്കാം. അങ്ങനെയെങ്കില്‍ വിലക്കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡുകളെ പരിചയപ്പെട്ടാലോ?
നിഷാനി
14 കാറ്റ് ആഭരണങ്ങളാണ് നിഷാനി വഴി നിങ്ങള്‍ക്ക് ലഭിക്കുക. ലവ് ഡിസൈനിലുള്ള മോതിരങ്ങളാണ് നിഷാനിയുടെ ഹൈലൈറ്റ്. ഇതിന് പുറമെ ലവ് ഡിസൈനിലുള്ള ഡ്രോപ്പ് കമ്മലുകള്‍ നീല, പര്‍പ്പിള്‍ എന്നീ നിറങ്ങളിലും നിഷാനിയിലുണ്ട്.




പിയോറ
18 കാരറ്റ് സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് പിയോറ വില്‍ക്കുന്നത്. പിച്ചളയില്‍ നിര്‍മിച്ചതും മുത്തുകള്‍ കൊണ്ട് അലങ്കരിച്ചതുമായ പിയോറയുടെ കുന്ദന്‍ ചാന്ദ്ബാലികള്‍ക്ക് ആറ് മാസ വാറണ്ടിയുണ്ട്.
റൂബന്‍സ്
റൂബന്‍സിലും 18 കാരറ്റ് ആഭരണങ്ങളാണുള്ളത്. റൂബന്‍സിന്റെ ചോക്കര്‍ സെറ്റില്‍ വെളുത്ത കുന്ദന്‍ കല്ലുകളും മരതക മണികളും പതിപ്പിച്ച ചോക്കര്‍ നെക്ലേസും സ്റ്റഡ് കമ്മലുകളും ഉള്‍പ്പെടുന്നു. കൂടാതെ പേള്‍ സ്റ്റഡ് വിന്റേജ് ഫിലിഗ്രി ഡാങ്‌ലര്‍ കമ്മലുകളും ഇവിടെയുണ്ട്.
Also Read: Kerala Gold Rate: ആശ്വാസം! സ്വർണവില വീണ്ടും താഴോട്ട്; അറിയാം ഇന്നത്തെ നിരക്ക്
ഗിവ
ഏറ്റവും കുറഞ്ഞ വിലയില്‍ 18 കാരറ്റ് സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന മറ്റൊരു ബ്രാന്‍ഡാണ് ഗിവ. ലീഫ്‌ലെറ്റ് സ്റ്റഡ് കമ്മലുകളാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. ആ കമ്മലുകള്‍ക്ക് ആറ് മാസത്തെ വാറണ്ടിയുമുണ്ട്. കൂടാതെ കമിതാക്കള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത് റൈസ് ഇന്‍ ലവ് കപ്പിള്‍ റിങ്‌സ് സെറ്റും ആറ് മാസത്തെ വറണ്ടിയോടെ ഗിവ നല്‍കുന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.