AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver ETF: സ്വര്‍ണത്തിനല്ല, ഇപ്പോള്‍ വെള്ളിയ്ക്കാണ് ഡിമാന്റ്; ഇടിഎഫുകള്‍ കുതിക്കുന്നു

Silver ETF Growth: സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) വിലയിലും വലിയ കുതിപ്പാണ് സംഭവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ കാര്യമായ പുരോഗതി സംഭവിച്ചെങ്കിലും ഗോള്‍ഡ് ഇടിഎഫുകളുടെ ആസ്തിയില്‍ ഉണ്ടായതിനേക്കാള്‍ വര്‍ധനവ് സംഭവിച്ചത് സില്‍വര്‍ ഇടിഎഫിലാണ്.

Silver ETF: സ്വര്‍ണത്തിനല്ല, ഇപ്പോള്‍ വെള്ളിയ്ക്കാണ് ഡിമാന്റ്; ഇടിഎഫുകള്‍ കുതിക്കുന്നു
പ്രതീകാത്മക ചിത്രംImage Credit source: OsakaWayne Studios/ Getty Images
shiji-mk
Shiji M K | Published: 15 Jun 2025 09:06 AM

മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ ചൂടുപിടിക്കുന്നതിന് അനുസരിച്ച് സ്വര്‍ണവില വന്‍ കുതിപ്പാണ് നടത്തുന്നത്. എന്നാല്‍ സ്വര്‍ണത്തിനോട് ഇഞ്ചോടിഞ്ച് പോരാടി മുന്നേറുകയാണ് വെള്ളി. ഗ്രാമിന് 118 രൂപയിലാണ് നിലവില്‍ വെള്ളി വില്‍പന. വെള്ളിയുടെ റോക്കോഡ് വില കൂടിയാണിത്.

സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) വിലയിലും വലിയ കുതിപ്പാണ് സംഭവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ കാര്യമായ പുരോഗതി സംഭവിച്ചെങ്കിലും ഗോള്‍ഡ് ഇടിഎഫുകളുടെ ആസ്തിയില്‍ ഉണ്ടായതിനേക്കാള്‍ വര്‍ധനവ് സംഭവിച്ചത് സില്‍വര്‍ ഇടിഎഫിലാണ്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സില്‍വര്‍ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 7473.34 കോടിയില്‍ നിന്നും 16,866.20 കോടിയിലേക്ക് വളര്‍ന്നു. 125.68 ശതമാനമാണ് സില്‍വര്‍ ഇടിഎഫ് വളര്‍ച്ച കൈവരിച്ചത്. എന്നാല്‍ ഗോള്‍ഡ് ഇടിഎഫിന്റെ ആസ്തി 34.355.75 കോടിയില്‍ നിന്നും 62.452.94 കോടി ആയെങ്കിലും 81.78 ശതമാനം മാത്രമാണ് വളര്‍ച്ച.

മെയ് 31 ലെ കണക്കുകള്‍ അനുസരിച്ച് 8.37 ലക്ഷം സില്‍വര്‍ ഇടിഎഫ് ഫോളിയോകളുണ്ട്. ജനുവരി മാസത്തില്‍ ഇത് അഞ്ച് ലക്ഷത്തോളമായിരുന്നു എന്നാണ് വിവരം. സില്‍വര്‍ ഇടിഎഫുകള്‍ തുടങ്ങുന്നതിന് 2021 നവംബറിലാണ് സെബി ഫണ്ട് ഹൗസുകള്‍ക്ക് അംഗീകാരം നല്‍കിയത്.

Also Read: IndiGo Oven: ഓവനില്ലാ ഇന്‍ഡിഗോ; ഒരു വര്‍ഷം കൊയ്യുന്നത് കോടികളുടെ ലാഭം

2024ല്‍ മാത്രം സ്വര്‍ണത്തിന്റെ 43.16 ശതമാനം വളര്‍ന്നപ്പോള്‍ വെള്ളിയുടെ വില 23.59 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. ഗോള്‍ഡ് ഇടിഎഫിനേക്കാള്‍ നിക്ഷേപം സില്‍വര്‍ ഇടിഎഫുകള്‍ക്ക് ഉണ്ടായപ്പോള്‍ അതിന്റെ ആസ്തി 125 ശതമാനം ഉയര്‍ന്നു.