AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Mutual Funds: വമ്പന്‍ റിട്ടേണ്‍ അതും 5 മാസത്തില്‍; ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടില്‍ ഇന്‍വെസ്റ്റ് ചെയ്യാം

Best Gold Mutual Funds: സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വര്‍ണവില കുതിച്ചുയര്‍ന്നപ്പോള്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. വെറും അഞ്ച് മാസം കൊണ്ട് വലിയ നേട്ടം സൃഷ്ടിച്ച ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും ധാരാളം.

Gold Mutual Funds: വമ്പന്‍ റിട്ടേണ്‍ അതും 5 മാസത്തില്‍; ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടില്‍ ഇന്‍വെസ്റ്റ് ചെയ്യാം
പ്രതീകാത്മക ചിത്രം Image Credit source: ericsphotography/Getty Images
shiji-mk
Shiji M K | Published: 24 Jun 2025 16:25 PM

വിശ്വാസ്യതയുടെ അടയാളമാണ് എക്കാലത്തും സ്വര്‍ണം. മനുഷ്യന്‍ ഇത്രയേറെ സ്‌നേഹത്തോടെ, വിശ്വാസത്തോടെ സമീപിക്കുന്ന ലോഹം വേറെയില്ല. ആഭരണങ്ങള്‍ നിര്‍മിക്കുക എന്നത് മാത്രമല്ല സ്വര്‍ണം കൊണ്ടുള്ള ഉപയോഗം. സുരക്ഷിത നിക്ഷേപം എന്ന നിലയിലും ഈ മഞ്ഞ ലോഹത്തിന് വലിയ പ്രാധാന്യമുണ്ട്.

സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വര്‍ണവില കുതിച്ചുയര്‍ന്നപ്പോള്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. വെറും അഞ്ച് മാസം കൊണ്ട് വലിയ നേട്ടം സൃഷ്ടിച്ച ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും ധാരാളം.

ഗോള്‍ഡ് ആന്‍ഡ് ഗോള്‍ഡ് ഇടിഎഫ് വിഭാഗത്തിലായി ആകെ 32 മ്യൂച്വല്‍ ഫണ്ടുകളാണുള്ളത്. ഇവയില്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇടിഎഫ് 30.14 ശതമാനം നേട്ടം നേടിയിട്ടുണ്ട്. അങ്ങനെ മികച്ച പ്രകടനം കാഴ്ചവെച്ച പത്ത് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ ചുവടെ കൊടുത്തിരിക്കുന്നു.

  • എല്‍ഐസി എംഎഫ് ഗോള്‍ഡ് ഇടിഎഫ് എഫ്ഒഎഫ്: 31%
  • യുടിഐ ഗോള്‍ഡ് ഇടിഎഫ്: 29.75%
  • ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഗോള്‍ഡ് ഇടിഎഫ്: 29.50%
  • ആക്‌സിസ് ഗോള്‍ഡ് ഇടിഎഫ്: 29.45%
  • ആദിത്യ ബിര്‍ള എസ്എല്‍ ഗോള്‍ഡ് ഇടിഎഫ്: 29.45%
  • ക്വാണ്ടം ഗോള്‍ഡ് സേവിങ് ഫണ്ട്: 29.41%
  • എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫ്: 29.39%
  • എസ്ബിഐ ഗോള്‍ഡ് ഇടിഎഫ്: 29.37%
  • കൊടക് ഗോള്‍ഡ് ഇടിഎഫ്: 29.35%
  • നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഗോള്‍ഡ് ബീസ്: 29.32%

Also Read: HDFC Credit Card: എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുണ്ടോ? പോക്കറ്റ് കീറും, മാറ്റങ്ങൾ

ജൂണ്‍ 18 ലെ വിവരങ്ങള്‍ അനുസരിച്ചുള്ള പട്ടികയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ വഴി നിങ്ങള്‍ക്ക് ഫിസിക്കല്‍ സ്വര്‍ണം വാങ്ങിക്കാതെ തന്നെ സ്വര്‍ണ ബാറുകള്‍, കോയിനുകള്‍ എന്നിവ ഹോള്‍ഡ് ചെയ്യാന്‍ സാധിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.