Gold: സ്വർണം പവന് ഒരു ലക്ഷമല്ല, വില കുറവിൽ ആഭരണങ്ങൾ ധരിക്കാൻ വഴിയുണ്ട്!

Gold Price Hike: നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും സ്വർണം പവന് രണ്ട് ലക്ഷം രൂപ വരെ എത്താനുള്ള സാധ്യത വിദഗ്ധർ തള്ളികളയുന്നില്ല. ഈ സാഹചര്യത്തിൽ എല്ലാവരും സ്വർണാഭരണങ്ങൾക്ക് വിവിധ ഓപ്ഷനുകൾ തേടുകയാണ്. 

Gold: സ്വർണം പവന് ഒരു ലക്ഷമല്ല, വില കുറവിൽ ആഭരണങ്ങൾ ധരിക്കാൻ വഴിയുണ്ട്!

Gold Price

Published: 

01 Feb 2026 | 04:24 PM

ജനനം, വിവാഹം തുടങ്ങി മലയാളികളുടെ ആഘോഷവേളകളിൽ സ്വർണത്തിന് വലിയ സ്ഥാനമുണ്ട്. എന്നാൽ സ്വർണ്ണ വില പവന് ഒന്നേകാൽ ലക്ഷം രൂപ വരെ എത്തിയതോടെ, സാധാരണക്കാരും ആഭരണപ്രേമികളും ആശങ്കയിലാണ്. ഇടയ്ക്കിടെ നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും സ്വർണം പവന് രണ്ട് ലക്ഷം രൂപ വരെ എത്താനുള്ള സാധ്യത വിദഗ്ധർ തള്ളികളയുന്നില്ല. ഈ സാഹചര്യത്തിൽ എല്ലാവരും സ്വർണാഭരണങ്ങൾക്ക് വിവിധ ഓപ്ഷനുകൾ തേടുകയാണ്.

 

സ്വർണം, വില കുറവിൽ

 

സ്വർണവില വർദ്ധിക്കും തോറും വിപണിയിൽ 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് കൂടുകയാണ്. 18 കാരറ്റ് സ്വർണ്ണത്തിൽ 75% ശുദ്ധസ്വർണ്ണവും 25% മറ്റ് ലോഹങ്ങളുമാണ് (കാപ്പർ, സിൽവർ, നിക്കൽ മുതലായവ) അടങ്ങിയിട്ടുള്ളത്. 18 കാരറ്റ് സ്വർണാഭരണങ്ങളോട് പുതുതലമുറയ്ക്ക് പ്രിയം കൂടുതലാണ്. അതേപോലെ സാധാരണ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണാഭരണങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവയ്ക്ക് വില കുറവുമാണ്.

അതുപോല, വൈറ്റ് ഗോൾഡ്, റോസ് ഗോൾഡ് തുടങ്ങി വിവിധ തരത്തിലുള്ള സ്വർണങ്ങളുമുണ്ട്. സ്വർണ്ണത്തിനൊപ്പം ചെമ്പും വെള്ളിയും നിശ്ചിത അളവിൽ ചേർത്ത് നിർമിച്ചവയാണ് യെല്ലോ ഗോൾഡ്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളത് ഇതിനാണ്.
സ്വർണ്ണത്തിനൊപ്പം നിക്കൽ, പല്ലാഡിയം, വെള്ളി തുടങ്ങിയ ലോഹങ്ങൾ ചേർത്താണ് വൈറ്റ് ഗോൾഡ് ഉണ്ടാക്കുന്നത്. ഇതിന് കൂടുതൽ തിളക്കം നൽകാൻ റോഡിയം  പൂശാറുണ്ട്.

ALSO READ: സ്വര്‍ണം പിടിതരില്ല…വെള്ളി വാങ്ങിയാലോ? അവിടെയും ഇനി രക്ഷയില്ലാ

എന്നാൽ 1-3 വർഷം തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഈ റോഡിയം മങ്ങുകയും സ്വർണ്ണത്തിന്റെ സ്വാഭാവിക മഞ്ഞനിറം പുറത്തുവരികയും ചെയ്തേക്കാം. ഇത്തരം സാഹചര്യത്തിൽ വീണ്ടും റോഡിയം പൂശേണ്ടി വരും. സ്വർണ്ണത്തിൽ കൂടുതൽ അളവിൽ ചെമ്പ് ചേർത്താണ് റോസ് ഗോൾഡ് നിർമ്മിക്കുന്നത്.

നിങ്ങൾ ഏത് നിറത്തിലുള്ള സ്വർണ്ണം വാങ്ങിയാലും അതിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ സ്വർണ്ണത്തിന്റെ അളവിനാണ് വിൽക്കുമ്പോൾ വില ലഭിക്കുക. അതിനാൽ വിൽക്കുമ്പോൾ വലിയ നഷ്ടം സംഭവിക്കില്ല. എന്നാൽ വൈറ്റ് ഗോൾഡിൽ അധികമായി വരുന്ന റോഡിയം പൂശലിന്റെയോ മറ്റ് ലോഹക്കൂട്ടുകളുടെയോ വില തിരികെ ലഭിക്കില്ല. സാധാരണ ഉപയോഗിക്കുന്ന സ്വർണാഭരണങ്ങളെ അപേക്ഷിച്ച് റോസ് ഗോൾഡ് വില കുറവായിരിക്കും.

Follow Us
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ