AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Satoshi Nakamoto: ആരാണ് സതോഷി നകമോതോ?; ബിറ്റ്കോയിൻ ഉപജ്ഞാതാവ് ലോകത്തിലെ ധനികരിൽ 11ആമൻ

Who Is The Bitcoin Founder Satoshi Nakamoto: ബിറ്റ്കോയിൻ കണ്ടുപിടിച്ച ആളാണ് സതോഷി നകമതോ. ലോകത്തിലെ ധനികരിൽ 11 ആം സ്ഥാനത്തുള്ള സതോഷി ആരാണെന്ന് ആർക്കുമറിയില്ല.

Satoshi Nakamoto: ആരാണ് സതോഷി നകമോതോ?; ബിറ്റ്കോയിൻ ഉപജ്ഞാതാവ് ലോകത്തിലെ ധനികരിൽ 11ആമൻ
സതോഷി നകമോതോImage Credit source: Social Media
abdul-basith
Abdul Basith | Published: 15 Jul 2025 18:26 PM

ഇക്കഴിഞ്ഞ ദിവസമാണ് ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ്റെ മൂല്യം ഒരു കോടി രൂപ കടന്നത്. വർഷങ്ങളായി ബിറ്റ്കോയിൻ ശേഖരിക്കുന്നവരൊക്കെ ഇതോടെ കോടീശ്വരന്മാരായി. ഇതോടെ ബിറ്റ്കോയിൻ ഡിസൈൻ ചെയ്ത സതോഷി നകമോതോ ലോകത്തിലെ ധനികരിൽ 11ആമതും എത്തി.

സതോഷി നകമോതോയുടെ കൈവശമുള്ളത് ആകെ 1.096 മില്ല്യൺ ബിറ്റ്കോയിനുകളാണ്. ഇതിൻ്റെ മൂല്യം നിലവിൽ ഏകദേശം 129 ബില്ല്യൺ ഡോളർ. ഒരു ബിറ്റ്കോയിൻ്റെ മൂല്യം ഇപ്പോൾ 1,20,000 ഡോളർ. ഈ വിലയിലെത്തിയതോടെ നകമോതോ ടെക് ഭീമന്മാരായ ഡെൽ ടെക്നോളജീസ് സിഇഒ മൈക്കൽ ഡെല്ലിനെ മറികടന്നു. മൈക്കൽ ഡെല്ലിൻ്റെ ആസ്തി 125.1 ബില്ല്യൺ ഡോളറാണ്.

ഇത്രയധികം ബിറ്റ്കോയിനുകൾ കൈവശമുണ്ടായിട്ടും, വില വർധിച്ചുകൊണ്ടിരുന്നിട്ടും ബിറ്റ്കോയിനുകൾ വിൽക്കാൻ നകമോതോ തയ്യാറായിരുന്നില്ല. ആരാണ് സതോഷി നകമോതോ എന്ന് ആർക്കും അറിയുകയുമില്ല. അതുകൊണ്ട് തന്നെ ഇയാളെ ചുറ്റിപ്പറ്റി ഒരു ദുരൂഹത നിലനിൽക്കുകയാണ്. നിലവിലെ വളർച്ച ബിറ്റ്കോയിൻ തുടരുകയാണെങ്കിൽ 2026 അവസാനത്തോടെ നകമോതോ ലോകത്തിലെ സമ്പന്നന്മാരിൽ രണ്ടാമനായി മാറുമെന്നാണ് കണക്കുകൂട്ടൽ.

Also Read: Mutual Funds: 100 രൂപ മുതൽ എസ്‌ഐപിയിൽ നിക്ഷേപിക്കാം; ഈ ഫണ്ടുകൾക്ക് 10 വർഷംകൊണ്ട് 26.80% വരെ റിട്ടേൺ

സതോഷി നകമോതോ ഒരാളല്ല ഒരു കൂട്ടം ആളുകളാണെന്നാണ് അഭ്യൂഹങ്ങൾ. ബിറ്റ്കോയിൻ ഉപജ്ഞാതാക്കളായ ഈ സംഘത്തിൻ്റെ കള്ളപ്പേരാണ് സതോഷി നകമോതോ. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ബിറ്റ്കോയിനെപ്പറ്റി ഇയാൾ ഒരു ലേഖനം എഴുതിയിരുന്നു. 2010ൽ ക്രിപ്റ്റോകറൻസിയുടെ കടന്നുവരവിന് സഹായകമായത് ഈ പഠനമായിരുന്നു. പിന്നീട് ഇയാളെപ്പറ്റി ആരും കേട്ടിട്ടില്ല.

2009ൽ ആദ്യത്തെ ബിറ്റ്കോയിൻ മൈൻ ചെയ്തെടുത്ത നകമോതോ 2010ൽ ക്രിപ്റ്റോ കമ്മ്യൂണിറ്റി ഉണ്ടാക്കി. പൂജ്യം മൂല്യത്തിൽ നിന്നാണ് ബിറ്റ്കോയിൻ യാത്ര ആരംഭിച്ചത്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരികെയെത്തി, ക്രിപ്റ്റോകറൻസിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിറ്റ്കോയിൻ്റെ വില കുതിച്ചുയരുകയായിരുന്നു.