PPF: 18 വയസായോ? വേഗം പിപിഎഫില്‍ പണം നിക്ഷേപിച്ചോളൂ; വന്‍ നേട്ടം

Start Early Win Big How PPF at 18 Can Build Massive Wealth Over Time: ഇതിനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ചെറിയ തുക മതി നിക്ഷേപം ആരംഭിക്കാന്‍. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഈ ദീര്‍ഘകാല സമ്പാദ്യ പദ്ധതി, സുരക്ഷിതമാണെന്നതിന് പുറമെ നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

PPF: 18 വയസായോ? വേഗം പിപിഎഫില്‍ പണം നിക്ഷേപിച്ചോളൂ; വന്‍ നേട്ടം

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 24 Apr 2026 | 08:26 PM

18 ആണ് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രായപൂര്‍ത്തിയാകുന്നതിനുള്ള ഉള്ള വയസായി കണക്കാക്കുന്നത്. 18 വയസ് മുതല്‍ വോട്ട് ചെയ്യാന്‍ തുടങ്ങുന്നത് പോലെ തന്നെ നമുക്ക് സര്‍ക്കാരിന് കീഴിലുള്ള വിവിധ സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാനും സാധിക്കുന്നതാണ്. പഠിക്കുന്നതിനൊപ്പം ജോലി ചെയ്ത് പണം കണ്ടെത്താന്‍ കുട്ടികള്‍ ശ്രമിക്കുന്ന ഒരു പ്രായം കൂടിയാണിത്. അതിനാല്‍ കിട്ടുന്ന ശമ്പളത്തില്‍ നിന്നോ അല്ലെങ്കിൽ പോക്കറ്റ് മണിയിൽ നിന്നോ ഒരു ചെറിയ സംഖ്യ നിക്ഷേപത്തിലേക്ക് മാറ്റിവെച്ചാലോ?

ഇതിനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund) അഥവാ പിപിഎഫ്. ചെറിയ തുക മതി പിപിഎഫ് നിക്ഷേപം ആരംഭിക്കാന്‍. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഈ ദീര്‍ഘകാല സമ്പാദ്യ പദ്ധതിയാണ് ഇത്. സുരക്ഷിതമാണെന്നതിന് പുറമെ നികുതി ആനുകൂല്യങ്ങളും പിപിഎ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു.

18 വയസില്‍ നിക്ഷേപം തുടങ്ങുകയാണെങ്കില്‍ കൂടുതല്‍ വരുമാനം നേടാനാകും. ചെറിയ നിക്ഷേപം പോലും വലിയ തുകകളായി മാറുമെന്ന് സാരം. പ്രതിവര്‍ഷം 7.1 ശതമാനം പലിശയാണ് പിപിഎഫ് നല്‍കുന്നത്. 15 വര്‍ഷമാണ് ഈ പദ്ധതിയുടെ കാലയളവ്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി ഒന്നര ലക്ഷം രൂപ വരെ പിപിഎഫിലൂടെ ഒരു വർഷം നിക്ഷേപിക്കാൻ സാധിക്കുന്നതാണ്.

Also Read: Mutual Funds: സ്ഥിരതയോടെ ഉയര്‍ന്ന നേട്ടം; ഈ ഫണ്ടുകള്‍ പരിഗണിക്കാം

15 വര്‍ഷം കഴിഞ്ഞാലോ?

15 വര്‍ഷത്തെ നിക്ഷേപ കാലയളവ് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്ന് പണം മുഴുവന്‍ പിന്‍വലിക്കുക, മറ്റൊന്ന് നിക്ഷേപം അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരുക. എന്നാല്‍ പണം പിന്‍വലിക്കാതെ നിക്ഷേപം തുടരുന്നതാണ് നല്ലത്. ഇത് പണം വളരാനും ഉയര്‍ന്ന ലാഭം നേടാനും സഹായിക്കും.

നിക്ഷേപം പിൻവലിക്കാൻ 15 വർഷം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഏഴ് വർഷം ആകുമ്പോൾ നിക്ഷേപത്തിൻ്റെ പകതി പിൻവലിക്കാൻ സാധിക്കുന്നതാണ്. ഇത് കൂടതെ മൂന്ന് വർഷം കഴിയുമ്പോൾ ഈ തുകയിൽ നിന്നും വായ്പ എടുക്കാനും സാധിക്കുന്നതാണ്.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ