AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSF Recruitment 2025: പത്താം ക്ലാസ് മതിയെന്നേ! ബിഎസ്എഫിലേക്ക് 3588 ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ

BSF Tradesman Constable Recruitment 2025: ശാരീരിക പരിശോധനകൾ, എഴുത്തുപരീക്ഷകൾ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ട്രേഡ് ടെസ്റ്റുകൾ മുതലായവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, തിരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷാ ഫീസ് തുടങ്ങിയ വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

BSF Recruitment 2025: പത്താം ക്ലാസ് മതിയെന്നേ! ബിഎസ്എഫിലേക്ക് 3588 ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ
പ്രതീകാത്മക ചിത്രം Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 26 Jul 2025 17:15 PM

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്) കോൺസ്റ്റബിൾ ട്രേഡ്‌സ്‌മെൻ റിക്രൂട്ട്‌മെന്റ് 2025 ലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. കുക്ക്, കോബ്ലർ, ടെയ്‌ലർ, വാഷർമാൻ, സ്വീപ്പർ തുടങ്ങിയ തസ്തികകളുൾപ്പെടെ 3588 കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ rectt.bsf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷകൾ 2025 ജൂലൈ 25 മുതലാണ് ക്ഷണിച്ച് തുടങ്ങിയത്. 2025 ഓ​ഗസ്റ്റ് 25 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കുകയോ തത്തുല്യമായ മറ്റ് കോഴ്സുകളോ പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഉദ്യോഗാർത്ഥികളുടെ പ്രായം 18 നും 25 നും ഇടയിൽ ആയിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

നിർദ്ദിഷ്ട യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഇതിലേക്ക് അപേക്ഷിക്കാം. ശാരീരിക പരിശോധനകൾ, എഴുത്തുപരീക്ഷകൾ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ട്രേഡ് ടെസ്റ്റുകൾ മുതലായവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, തിരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷാ ഫീസ് തുടങ്ങിയ വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

യോ​ഗ്യത

ബിഎസ്എഫ് കോൺസ്റ്റബിൾ ട്രേഡ്‌സ്‌മെൻ റിക്രൂട്ട്‌മെന്റ് 2025-ന് ഓൺലൈനായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായത് പൂർത്തിയാക്കിയിരിക്കണം. 2025 ഓഗസ്റ്റ് 25-ന് ഉദ്യോഗാർത്ഥികൾക്ക് 18 നും 25 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. സംവരണ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് നൽകും.

അപേക്ഷാ ഫീസ്

ജനറൽ/ഒബിസി/ഇഡബ്ല്യുഎസ്: 100 രൂപ

എസ്‌സി/എസ്ടി/പിഡബ്ല്യുഡി: ഫീസില്ല

പണമടയ്ക്കേണ്ടത് ഓൺലൈൻ മുഖേനയാണ്.

നിയമനത്തിനുള്ള ശാരീരിക മാനദണ്ഡങ്ങൾ

പുരുഷ ഉദ്യോഗാർത്ഥികൾക്ക്:

ഉയരം: 165 സെ.മീ

നെഞ്ചളവ്: 75-80 സെ.മീ

സ്ത്രീ ഉദ്യോഗാർത്ഥികൾക്ക്:

ഉയരം: 155 സെ.മീ

നെഞ്ചളവ്: ബാധകമല്ല

അപേക്ഷിക്കേണ്ടത് എങ്ങനെ?

https://rectt.bsf.gov.in എന്ന ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് സന്ദർശിക്കുക

സാധുവായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക

ലോഗിൻ ചെയ്‌ത് കൃത്യമായ വിശദാംശങ്ങൾ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക

വിദ്യാഭ്യാസ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഐഡി പ്രൂഫ്, ഫോട്ടോ എന്നിവയുൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുക; ഭാവി ആവശ്യങ്ങൾക്കായി ഒരു പ്രിന്റൗട്ട് എടുക്കുക