Calicut University Job: കാലിക്കറ്റ് സർവകലാശാല: സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ, യോ​ഗ്യത

Calicut University Job Alert: കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) ഒഴിവുകൾ. വിശദമായ വിജ്ഞാപനം https://www.uoc.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Calicut University Job: കാലിക്കറ്റ് സർവകലാശാല: സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ, യോ​ഗ്യത

പ്രതീകാത്മക ചിത്രം

Published: 

29 Sep 2025 | 10:17 AM

കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) ഒഴിവുകൾ. 2025 – 26 അധ്യയന വർഷത്തേക്കുള്ള നിയമന വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഇതുമായി ബന്ധപ്പെട്ട് വാക് – ഇൻ – ഇന്റർവ്യൂ ഒക്ടോബർ മൂന്നിന് രാവിലെ 10.30-ന് നടക്കും.

സ്റ്റാഫ് നഴ്സ് നിയമനം

കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് നിയമനത്തിന് വാക് – ഇൻ – ഇന്റർവ്യൂ നടക്കുന്നു. ഒക്ടോബർ 15-നാണ് അഭിമുഖം നടക്കുക.

യോഗ്യത: പ്രീ ഡിഗ്രീ വിത് ഗ്രൂപ്പ് II / പ്ലസ്ടു സയൻസ് വിത് ബയോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നഴ്സിംഗ് ആന്റ് മിഡ്‌വൈഫറി.

Also Read: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കൂ

പ്രായ പരിധി : 36 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം https://www.uoc.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസർ

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ എംഎഡ് പ്രോഗ്രാമിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ ഏഴിനാണ് അഭിമുഖം നടക്കുക. ഇംഗ്ലീഷ്, അറബി, ഉറുദു, കോമേഴ്‌സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.

‌അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിലേക്കുള്ള യോഗ്യത : നിർദിഷ്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള പിജി, നെറ്റ് / പിഎച്ച്ഡി താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഒരു മണിക്കൂർ മുന്നേ ചെതലയം ഐടിഎസ്ആറിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിജ്ഞാപനം https://www.uoc.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകുക. വിശദമായ വിജ്ഞാപനം https://www.uoc.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ