AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Engineer Vacancies: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കൂ

Delhi Government Engineer Vacancies: അപേക്ഷകർ 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകമായിരിക്കും. പൂർണ്ണ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും, ഉദ്യോഗാർത്ഥികൾക്ക് ഡിഡിഎയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പേജായ dda.gov.in/latest-jobs സന്ദർശിക്കുക.

Engineer Vacancies: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കൂ
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 28 Sep 2025 14:41 PM

ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) ജൂനിയർ എഞ്ചിനീയർ (ജെഇ) റിക്രൂട്ട്‌മെന്റ് 2025-നുള്ള വിജ്ഞാപനം പുറത്തിറക്കി. സർക്കാർ ജോലി ലക്ഷ്യമിടുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും ഡിപ്ലോമ കഴിഞ്ഞവർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ ആറ് മുതലാണ് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി നവംബർ അഞ്ചാണ്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് 104 ഒഴിവുകളും, ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ) തസ്തികയിലേക്ക് 67 ഒഴിവുകളും ഉൾപ്പെടെ ആകെ 171 ഒഴിവുകളാണ് ലഭിക്കുന്നത്. 2025 ഡിസംബർ മുതൽ 2026 ജനുവരി വരെയാണ് നിയമനത്തിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടക്കുന്നത്.

Also Read: സിബിഎസ്ഇ ബോർഡ് പരീക്ഷ: 5 മാസത്തെ പഠനപദ്ധതി ഇങ്ങനെ തയ്യാറാക്കി നോക്കൂ

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സിവിൽ, മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ ഉണ്ടായിരിക്കുന്നവരാകണം. ബന്ധപ്പെട്ട മേഖലയിൽ ബിഇ/ബിടെക് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകമായിരിക്കും.

ലെവൽ-6 നിയമത്തിന് അനുസരിച്ച്, അടിസ്ഥാന ശമ്പളം 35,000 രൂപ മുതൽ 1,12,400 രൂപ വരെയാണ്. പൂർണ്ണ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും, ഉദ്യോഗാർത്ഥികൾക്ക് ഡിഡിഎയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പേജായ dda.gov.in/latest-jobs സന്ദർശിക്കാവുന്നതാണ്.