Career Guidance: പത്താം ക്ലാസ് കഴിഞ്ഞ് ഉടനെ ഐടിഐക്കും പോളിക്കും ചേരണോ? ഗുണങ്ങളും ദോഷങ്ങളും

Career Guidance 2026: പത്താം ക്ലാസ് കഴിഞ്ഞവരെ സംബന്ധിച്ച് ഇനി എന്തെന്നുള്ള ചോദ്യത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം, പെട്ടെന്നൊരു ജോലി ആ​ഗ്രഹിക്കുന്നവർക്ക് പത്താം ക്ലാസ് കഴിഞ്ഞ് നേരെ ഐടിഐയോ, പോളിടെക്നിക്കോ തിരഞ്ഞെടുക്കാം. പ്ലസ് ടു കഴിഞ്ഞവരാകട്ടെ അടുത്തത് എന്തെന്ന് ഉള്ള ചോദ്യത്തിന് മുന്നിൽ വളരെയധികം കൺഫ്യൂഷനോടെയാണ് നിൽകുന്നത്.

Career Guidance: പത്താം ക്ലാസ് കഴിഞ്ഞ് ഉടനെ ഐടിഐക്കും പോളിക്കും ചേരണോ? ഗുണങ്ങളും ദോഷങ്ങളും

Career Guidance

Edited By: 

Jenish Thomas | Updated On: 31 Mar 2026 | 06:12 PM

പത്താം ക്ലാസ് പരീക്ഷയും പ്ലസ് ടു പരീക്ഷയും അവസാനിച്ചിരിക്കുകയാണ്. ഈ സമയത്ത് വിദ്യാർത്ഥികളുടെ മനസ്സിലേക്ക് നിരവധി ചോദ്യങ്ങളാണ് കടന്നുവരുന്നത്. പത്താം ക്ലാസ് കഴിഞ്ഞവരെ സംബന്ധിച്ച് ഇനി എന്തെന്നുള്ള ചോദ്യത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം, പെട്ടെന്നൊരു ജോലി ആ​ഗ്രഹിക്കുന്നവർക്ക് പത്താം ക്ലാസ് കഴിഞ്ഞ് നേരെ ഐടിഐയോ, പോളിടെക്നിക്കോ തിരഞ്ഞെടുക്കാം. എന്നാൽ കൂടുതൽ വിദ്യാർത്ഥികളും പ്ലസ് വണ്ണിലേക്കാണ് പോകുന്നത്…

പ്ലസ് ടു കഴിഞ്ഞവരാകട്ടെ അടുത്തത് എന്തെന്ന് ഉള്ള ചോദ്യത്തിന് മുന്നിൽ വളരെയധികം കൺഫ്യൂഷനോടെയാണ് നിൽകുന്നത്. കാരണം പ്ലസ് ടു കഴിഞ്ഞവരുടെ മുന്നിൽ നിരവധി ഓപ്ഷനുകളാണുള്ളത്. ഇനി ഐടിയിലാണെങ്കിൽ, പോളിടെക്നിക്കിലാണെങ്കിലും പ്ലസ് ടു കഴിഞ്ഞവർക്ക് എടുക്കാനുള്ള കോഴ്സുകളും ധാരാളമുണ്ട്. അങ്ങനെയെങ്കിൽ, പത്താം ക്ലാസ് കഴിഞ്ഞ് നേരിട്ട് ഐടിഐയിലേക്കും പോളിയിലേക്കും പോകുന്നത് ശരിയായ രീതിയാണോ? ഇതിലൂടെ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ​ഗുണമാണോ അതോ ദോഷമാണോ സംഭവിക്കുന്നത്.

പത്താം ക്ലാസ് കഴിഞ്ഞാലുടൻ ടെക്നിക്കൽ കോഴ്സുകൾ തിരഞ്ഞെടുക്കണോ എന്ന് ചിന്തിക്കുന്ന എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള ഉത്തരമാണ് ഇവിടെ പറയാൻ പോകുന്നത്.

ALSO READ: പ്ലസ് വണ്ണിന് ഏത് ഗ്രൂപ്പ് എടുക്കും?; കൺഫ്യൂഷൻ വേണ്ട, ജോലി നോക്കി പഠിക്കാം

ഐടിഐ

പത്താം ക്ലാസ് കഴിഞ്ഞ് വേഗത്തിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനാണ് ഐടിഐ. ഒന്ന് അല്ലെങ്കിൽ രണ്ട് വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കി ജോലിക്ക് കയറാം എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ​ഗുണം. തിയറിയേക്കാൾ കൂടുതൽ പ്രാക്ടിക്കലായി ചെയ്ത് പഠിക്കാനാണ് ഇത്തരം കോഴ്സുകൾ മുൻഗണന നൽകുന്നത്. അതിനാൽ ഈ കോഴ്സുകൾ തിരഞ്ഞെടുത്ത കുട്ടികൾക്ക് റെയിൽവേ (ALP/Technician), കെഎസ്ഇബി, ഐഎസ്ആർഒ, സൈന്യം തുടങ്ങിയ മേഖലകളിൽ ധാരാളം അവസരങ്ങളുണ്ട്. ഇലക്ട്രീഷ്യൻ, പ്ലംബർ, എസി മെക്കാനിക് തുടങ്ങിയ മേഖലയിലും ഇവർക്ക് ജോലി ചെയ്യാം.

എന്നാൽ പ്ലസ് ടു ഇല്ലാത്തതിനാൽ ഐടിഐ കഴിഞ്ഞ് പിന്നീട് ബിഎ (B.A) അല്ലെങ്കിൽ ബിഎസ്സി (B.Sc) പോലുള്ള ജനറൽ ഡിഗ്രി കോഴ്സുകൾക്ക് ചേരണം എന്ന് തോന്നിയാൽ അത് സാധിക്കില്ല. അതുപോലെ തന്നെ ഉയർന്ന തസ്തികകളിലേക്ക് പ്രമോഷൻ ലഭിക്കാൻ കൂടുതൽ യോഗ്യതകൾ നേടേണ്ടി വരുമെന്നതിനാൽ മുന്നോട്ടുള്ള പല പഠനങ്ങളും ഇതുമൂലം തടസ്സപ്പെട്ടേക്കാം.

പോളിടെക്നിക് ഡിപ്ലോമ

എൻജിനീയറിങ് മേഖലയിൽ താല്പര്യമുള്ളവർക്ക് പത്താം ക്ലാസ് കഴിഞ്ഞ് നേരെ തിരഞ്ഞെടുക്കാവുന്ന മികച്ച പാതയാണ് പോളിടെക്നിക്ക് കോഴ്സുകൾ. ഡിപ്ലോമ കഴിഞ്ഞാൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് ബിടെക് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടാമെന്നതാണ് പോളിയുടെ ഏറ്റവും വലിയ ​ഗുണം. പിഡബ്ല്യുഡി (PWD), ഇറിഗേഷൻ തുടങ്ങിയ സർക്കാർ വകുപ്പുകളിൽ ഓവർസിയർ/ജൂനിയർ എൻജിനീയർ തസ്തികകളിൽ ജോലി നേടാനും പോളിടെക്നിക് യോ​ഗ്യത മതിയാകും.

എന്നാൽ പത്താം ക്ലാസ് കഴിഞ്ഞ് ഉടനെ വരുന്നവർക്ക് പോളിടെക്നിക്ക് കോഴ്സുകളിലെ സയൻസ്, മാത്‌സ് വിഷയങ്ങൾ അല്പം പ്രയാസമായി തോന്നിയേക്കാം. തുടർന്നുള്ള പഠനത്തിനോ ജോലികളിലെ പ്രമോഷനോ ചില പ്രത്യേക എൻട്രൻസ് പരീക്ഷകൾക്കോ പ്ലസ് ടു നിർബന്ധമായി ചോദിക്കാറുള്ളതിനാൽ പത്താം ക്ലാസ് കഴിഞ്ഞവർക്ക് അതിലേക്കുള്ള വഴി അടഞ്ഞുകിടക്കും.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ