CBSE 10th Second Board Result 2026: കാത്തിരിപ്പിൽ വിദ്യാർഥികൾ! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം വൈകുമോ?

CBSE 10th Second Board Result 2026 Expected Date: മേയ് 15 മുതൽ 21 വരെ നടന്ന രണ്ടാം ഘട്ട പരീക്ഷ എഴുതിയ 6.8 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇപ്പോൾ ഫലത്തിനായി കാത്തിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും ഇതുവരെ ഫലം പുറത്തുവരാത്തത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം സിബിഎസ്ഇ ഇതുവരെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫലം ഏത് സമയത്തും പുറത്തുവന്നേക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

CBSE 10th Second Board Result 2026: കാത്തിരിപ്പിൽ വിദ്യാർഥികൾ! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം വൈകുമോ?

പ്രതീകാത്മക ചിത്രം

Published: 

15 Jul 2026 | 11:43 AM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. മേയ് 15 മുതൽ 21 വരെ നടന്ന രണ്ടാം ഘട്ട പരീക്ഷ എഴുതിയ 6.8 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇപ്പോൾ ഫലത്തിനായി കാത്തിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും ഇതുവരെ ഫലം പുറത്തുവരാത്തത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം സിബിഎസ്ഇ ഇതുവരെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫലം ഏത് സമയത്തും പുറത്തുവന്നേക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2026 അധ്യയന വർഷം മുതൽ സിബിഎസ്ഇ ആദ്യമായിട്ടാണ് രണ്ട് ബോർഡ് പരീക്ഷാ സംവിധാനം നടപ്പാക്കിയത്. ആദ്യ പരീക്ഷ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമായിരുന്നെങ്കിൽ, രണ്ടാം പരീക്ഷ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മാത്രമുള്ള അവസരമായി മാറി. രണ്ട് പരീക്ഷകളിൽ ലഭിക്കുന്ന ഉയർന്ന മാർക്ക് ആയിരിക്കും അന്തിമ മാർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക. പത്താം ക്ലാസ് രണ്ടാംഘട്ട ബോർഡ് പരീക്ഷയുടെ ഫലം ഈമാസം 21നും 27നും ഇടയിൽ പ്രസിദ്ധീകരിമെന്നാണ് സൂചന.

ALSO READ: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

ഏപ്രിൽ 15ന് നടന്ന ആദ്യ ഘട്ട ഫല പ്രഖ്യാപനത്തിൽ ആകെ 23,16,008 വിദ്യാർഥികളാണ് വിജയിച്ചത്. 24,71,777 പേരാണ് അന്ന് പരീക്ഷ എഴുതിയത്. പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവരുടെ താൽക്കാലിക മാർക്ക്ഷീറ്റുകൾ ഓൺലൈനായി പരിശോധിക്കാവുന്നതാണ്. സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടലുകൾ കൂടാതെ, ഡിജിലോക്കർ, ഉമാങ്, എസ്എംഎസ്, ഐവിആർഎസ് എന്നിവയിലൂടെയും ഫലങ്ങൾ ലഭ്യമാകും.

cbse.gov.in, cbseresults.nic.in, results.digilocker.gov.in, umang.gov.in എന്നിവയാണ് ഫലം പരിശോധിക്കാനുള്ള മാർ​ഗങ്ങൾ. പരീക്ഷ അവസാനിച്ച് അമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും സിബിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തുവിടാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധമാണ് അറിയിക്കുന്നത്. ഏകദേശം 6.68 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്നത്. ഫലം പുറത്തുവന്നാൽ മാത്രമെ വരും ദിവസങ്ങളിൽ പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളടക്കമുള്ള പ്രക്രിയയിൽ കുട്ടികൾക്ക് ഭാ​ഗമാകാൻ സാധിക്കൂ.

ഫലം എങ്ങനെ പരിശോധിക്കാം?

  • സിബിഎസ്ഇ ഫലത്തിനായി ഔദ്യോഗിക വെബ്സൈറ്റ് ആദ്യം സന്ദർശിക്കുക.
  • സിബിഎസ്ഇ ക്ലാസ് 10 സെക്കൻഡ് ബോർഡ് ഫലം 2026 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ ലോഗിൻ വിശദാംശങ്ങൾ നൽകുക.
  • വിവരങ്ങൾ സമർപ്പിച്ച ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കാം.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

ഫലം പ്രഖ്യാപിച്ച ശേഷം പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർ എന്നിവർക്കായാണ് സപ്ലിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം. വേക്കൻസിയും മറ്റ് വിവരങ്ങളും https://hscap.kerala.gov.in/ എന്ന ഔദ്യോഗിക അഡ്മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഈ വിശദാംശങ്ങൾ വായിച്ചുവേണം അപേക്ഷിക്കാൻ. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ അപേക്ഷിക്കാനാകില്ല. ഏതെങ്കിലും ക്വാട്ടയിൽ അഡ്മിഷൻ നേടിയ ശേഷം ടിസി വാങ്ങിയവരും അപേക്ഷിക്കേണ്ടതില്ല.

English Summary:

CBSE is expected to announce the Class 10 Second Board Result 2026 today. More than 6.8 lakh students who appeared for the improvement examination are awaiting the declaration of their scorecards.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി