CBSE Results: സിബിഎസ്ഇ 10, 12 റിസൾട്ട് 2026: ഫലം എവിടെ, എങ്ങനെ പരിശോധിക്കാം? വിശദമായ വിവരം
CBSE 10th 12th Result 2026: ഈ വർഷം 43 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രാജ്യത്തുടനീളം പരീക്ഷ എഴുതുന്നത്. പത്താം ക്ലാസിൽ ഏകദേശം 25 ലക്ഷവും 12-ാം ക്ലാസിൽ 18.5 ലക്ഷവും ഉൾപ്പെടുന്നു. 8,074 കേന്ദ്രങ്ങളിലായിട്ടാണ് പത്താം ക്ലാസ് പരീക്ഷകൾ നടന്നത്. പന്ത്രണ്ടാം ക്ലാസിന് 7,574 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ്റെ (സിബിഎസ്ഇ) പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ മാർച്ച് 11നാണ് അവസാനിച്ചത്. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 10നാണ് അവസാനിക്കുന്നത്. ഫെബ്രുവരി 17മുതലാണ് രണ്ട് ക്ലാസുകളിലേക്കുമുള്ള പരീക്ഷകൾ ആരംഭിച്ചത്. ഈ വർഷം 43 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രാജ്യത്തുടനീളം പരീക്ഷ എഴുതുന്നത്. പത്താം ക്ലാസിൽ ഏകദേശം 25 ലക്ഷവും 12-ാം ക്ലാസിൽ 18.5 ലക്ഷവും ഉൾപ്പെടുന്നു. 8,074 കേന്ദ്രങ്ങളിലായിട്ടാണ് പത്താം ക്ലാസ് പരീക്ഷകൾ നടന്നത്. പന്ത്രണ്ടാം ക്ലാസിന് 7,574 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
ഇപ്പോഴിതാ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കളും. ഔദ്യോഗിക തീയതി സിബിഎസ്ഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ വർഷങ്ങളിലെ രീതി അനുസരിച്ച് ഏപ്രിൽ അവസാന വാരമോ മെയ് രണ്ടാം വാരത്തിന് മുമ്പോ ആയിട്ട് ഫലം പ്രഖ്യാപിച്ചേക്കാം. സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷാ ഫലമായിരിക്കും ആദ്യം പുറത്തുവിടുക. പിന്നീട് ഏകദേശം മെയ് രണ്ടാം വാരത്തോടെ 12ാം ക്ലാസിൻ്റെ പരീക്ഷാഫലവും പ്രതീക്ഷിക്കാം.
ALSO READ: ബയോളജി പരീക്ഷയ്ക്ക് മുമ്പ് 5 ദിവസം ലീവ്! ഫുൾ എപ്ലസ് ഉറപ്പിക്കാം; ഈ ഭാഗങ്ങൾ മറക്കരുതേ
കഴിഞ്ഞ വർഷം സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് ഫലങ്ങൾ മെയ് 13 നാണ് പ്രഖ്യാപിച്ചത്. സാധാരണയായി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ബോർഡ് ഔദ്യോഗികമായി അറിയിപ്പ് പുറത്തുവിടുന്നത്. മെയ് മാസത്തിലാണ് 10ാം ക്ലാസിൻ്റെ രണ്ടാം ബോർഡ് പരീക്ഷകൾ നടക്കുന്നത്. അതിനാൽ ആദ്യഘട്ട പരീക്ഷകളുടെ ഫലം ഏപ്രിലിൽ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
results.cbse.nic.in, cbseresults.nic.in, cbse.gov.in, cbse.nic.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ പരീക്ഷാഫലം പരിശോധിക്കാവുന്നതാണ്. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡിജിറ്റൽ മാർക്ക്ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതിനായി സ്കൂളിൽ നിന്ന് ലഭിക്കുന്ന ആറക്ക സെക്യൂരിറ്റി പിൻ (Security PIN) ആവശ്യമായി വന്നേക്കാം. ഉമാംഗ് ആപ്പ് (UMANG) വഴിയും ഫലം പരിശോധിക്കാം.