CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രതീക്ഷിക്കാം; റിസൾട്ട് അറിയാനുള്ള ലിങ്കുകൾ
CBSE Class 10 Second Board Result 2026: രണ്ടാം ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അവരുടെ താൽക്കാലിക മാർക്ക്ഷീറ്റുകൾ ഓൺലൈനായി പരിശോധിക്കാവുന്നതാണ്. സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടലുകൾ കൂടാതെ, ഡിജിലോക്കർ, ഉമാങ്, എസ്എംഎസ്, ഐവിആർഎസ് എന്നിവയിലൂടെയും ഫലങ്ങൾ ലഭ്യമാകും. cbse.gov.in, cbseresults.nic.in, results.digilocker.gov.in, umang.gov.in എന്നിവയാണ് ഫലം പരിശോധിക്കാനുള്ള മാർഗങ്ങൾ.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026 ലെ പത്താം ക്ലാസ് സെക്കൻഡ് ബോർഡ് ഫലം ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഫലം പ്രഖ്യാപിച്ചാലുടൻ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ സ്കോർകാർഡുകൾ നൽകുന്നതാണ്. 2026 മെയ് 15 മുതൽ മെയ് 21 വരെ നടത്തിയ രണ്ടാം ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അവരുടെ താൽക്കാലിക മാർക്ക്ഷീറ്റുകൾ ഓൺലൈനായി പരിശോധിക്കാവുന്നതാണ്. സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടലുകൾ കൂടാതെ, ഡിജിലോക്കർ, ഉമാങ്, എസ്എംഎസ്, ഐവിആർഎസ് എന്നിവയിലൂടെയും ഫലങ്ങൾ ലഭ്യമാകും.
cbse.gov.in, cbseresults.nic.in, results.digilocker.gov.in, umang.gov.in എന്നിവയാണ് ഫലം പരിശോധിക്കാനുള്ള മാർഗങ്ങൾ. പരീക്ഷ അവസാനിച്ച് അമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും സിബിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തുവിടാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധമാണ് അറിയിക്കുന്നത്. ഏകദേശം 6.68 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്നത്. ഫലം പുറത്തുവന്നാൽ മാത്രമെ വരും ദിവസങ്ങളിൽ പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളടക്കമുള്ള പ്രക്രിയയിൽ കുട്ടികൾക്ക് ഭാഗമാകാൻ സാധിക്കൂ.
ALSO READ: പരീക്ഷ കഴിഞ്ഞ് 50 ദിവസം! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് ഫലം എപ്പോൾ
സിബിഎസ്ഇയുടെ പരിഷ്കരിച്ച പരീക്ഷാ സമ്പ്രദായത്തിന്റെ ഭാഗമായിട്ടാണ് ഈ വർഷം മുതൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ടാം ബോർഡ് പരീക്ഷ അവതരിപ്പിച്ചത്. ആദ്യ പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയ വിദ്യാർത്ഥികൾക്ക് അവരുടെ സ്കോറുകൾ മെച്ചപ്പെടുത്താനുള്ള അവസരമായിരുന്നു ഇത്. എന്നാൽ പരീക്ഷ കഴിഞ്ഞ് ആഴ്ചകൾ പലത് കഴിഞ്ഞിട്ടും ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് ബോർഡ് ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പും പുറത്തുവിട്ടിട്ടില്ല. രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ പ്ലസ് വൺ പ്രവേശന പ്രക്രിയകൾ ആരംഭിച്ചുകഴിഞ്ഞു. പലയിടത്തും ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്.
ഫലം വൈകുന്നതിനെ തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹിക മാധ്യമങ്ങളിൽ ആശങ്ക പങ്കുവെക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരീക്ഷ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് പ്ലസ് വൺ പ്രവേശന നടപടികളെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫലം എങ്ങനെ പരിശോധിക്കാം?
- സിബിഎസ്ഇ ഫലത്തിനായി ഔദ്യോഗിക വെബ്സൈറ്റ് ആദ്യം സന്ദർശിക്കുക.
- സിബിഎസ്ഇ ക്ലാസ് 10 സെക്കൻഡ് ബോർഡ് ഫലം 2026 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ ലോഗിൻ വിശദാംശങ്ങൾ നൽകുക.
- വിവരങ്ങൾ സമർപ്പിച്ച ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- ഫലം സ്ക്രീനിൽ ദൃശ്യമാകും.
- ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കാം.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ഇത്തവണ 93.70 ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. ഈ വർഷം 24.83 ലക്ഷം പേരാണ് പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തത്. 24.71 ലക്ഷം പേർ പരീക്ഷയെഴുതി. 23.16 ലക്ഷം പേരാണ് ഇതിൽ പാസായത്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയായിരുന്നു പരീക്ഷ.
English Summary:
CBSE is expected to announce the Class 10 Second Board Result 2026 shortly on its official websites. Apart from the official CBSE portals, the results will also be available through DigiLocker, UMANG, SMS, and IVRS.