AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE Class 12 Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 2026 ഉടൻ: എവിടെ, എങ്ങനെ പരിശോധിക്കാം?

CBSE Class 12 Result 2026 Expected Date: ഇത്തവണ മൂല്യനിർണ്ണയം നേരത്തെ ആരംഭിച്ചതിനാൽ ഏപ്രിൽ അവസാനമോ മെയ് ആദ്യ വാരമോ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. ഫെബ്രുവരി 17 നും ഏപ്രിൽ 10 നും ഇടയിൽ നടത്തിയ പരീക്ഷയും ഫലം കാത്തിരിക്കുന്നത് 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടെ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്. ഏപ്രിൽ 30ഓടെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിക്കുമെന്നും ചില അനൗദ്യോ​ഗിക വിവരങ്ങൾ പറയുന്നു.

CBSE Class 12 Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 2026 ഉടൻ: എവിടെ, എങ്ങനെ പരിശോധിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 18 Apr 2026 | 03:51 PM

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്തുവന്നതോടെ ഇനി എല്ലാവരും കാത്തിരിക്കുന്നത് പന്ത്രണ്ടാം ക്ലാസ് ഫലത്തിനായാണ്. പരീക്ഷാഫലം സംബന്ധിച്ച് ബോർഡിൽ നിന്ന് ഇതുവരെ ഔദ്യോ​ഗികമായി അറിയിപ്പൊന്നും വന്നിട്ടില്ല. എന്നാൽ മുൻകാല ട്രെൻഡുകൾ പരി​ഗണിച്ചാൽ ഈ മാസം അവസാനത്തോടെ ഫലപ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 30ഓടെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിക്കുമെന്നും ചില അനൗദ്യോ​ഗിക വിവരങ്ങൾ പറയുന്നു.

നിലവിൽ മൂല്യനിർണ്ണയ പ്രക്രിയകൾ അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ സാധിക്കുന്നത്. മിക്കവാറും ഏപ്രിൽ 30-നകം ഫലം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻകാല ട്രെൻഡുകൾ അനുസരിച്ച് 2025ൽ മെയ് 13നും , 2024ൽ മെയ് 13നും, 2023ൽ മെയ് 12നുമാണ് സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. ഈ രീതി കണക്കാക്കിയാൽ, സാധാരണയായി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം മെയ് മാസത്തിലാണ് പ്രഖ്യാപിക്കാറുള്ളത്.

ALSO READ: എസ്എസ്എൽസിക്ക് എ പ്ലസ് കിട്ടാൻ എത്ര മാർക്ക് വേണം? ഓരോ ഗ്രേഡിനും വേണ്ട മാർക്കുകൾ ഇങ്ങനെ

എന്നാൽ ഇത്തവണ മൂല്യനിർണ്ണയം നേരത്തെ ആരംഭിച്ചതിനാൽ ഏപ്രിൽ അവസാനമോ മെയ് ആദ്യ വാരമോ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. ഫെബ്രുവരി 17 നും ഏപ്രിൽ 10 നും ഇടയിൽ നടത്തിയ പരീക്ഷയും ഫലം കാത്തിരിക്കുന്നത് 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടെ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ ഫലം പരിശോധിക്കാവുന്നതാണ്. cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റികളിലൂടെ വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലം പരിശോധിക്കാം. ഇതുകൂടാതെ DigiLocker Appലൂടെയും UMANG App ആപ്പിലൂടെയും കുട്ടികൾക്ക് ഫലം പരിശോധിച്ച് മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഫലങ്ങൾ ഡൗൺലോഡ് ചെയ്യേണ്ടത്

ആദ്യമായി സിബിഎസ്ഇയുടെ results.cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

“സിബിഎസ്ഇ ക്ലാസ് 12 ഫലം 2026” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ആവശ്യമായ വിവരങ്ങൾ നൽകുക

സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ ഫലം സ്ക്രീനിൽ വ്യക്തമായി കാണാൻ സാധിക്കും.

ഭാവി ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ പ്രിന്റെടുത്ത് സൂക്ഷിക്കാം.

 

Follow Us