AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE Class 12 Supplementary Exam 2026: സിബിഎസ്ഇ 12–ാം ക്ലാസ് സപ്ലിമെൻ്ററി പരീക്ഷ അടുത്തു; വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

CBSE Class 12 supplementary exam 2026 Update: പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് മെച്ചപ്പെടുത്താനും പരീക്ഷകളിൽ വിജയിക്കുന്നതിനുമായാണ് സപ്ലിമെൻ്ററി പരീക്ഷകൾ നടത്തുന്നത്. പരീക്ഷാഫലത്തിന് ശേഷമുള്ള തുടർനടപടികളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോർഡ് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം, 12-ാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷ 2025 ജൂലൈ 15 മുതലാണ് നടത്തിയത്.

CBSE Class 12 Supplementary Exam 2026: സിബിഎസ്ഇ 12–ാം ക്ലാസ് സപ്ലിമെൻ്ററി പരീക്ഷ അടുത്തു; വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 16 Jul 2026 | 03:04 PM

സിബിഎസ്ഇ 12–ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷ ഈ മാസം 28 മുതൽ. ഓഗസ്റ്റ് പകുതിയോടെ ഫലം പ്രഖ്യാപിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് മെച്ചപ്പെടുത്താനും പരീക്ഷകളിൽ വിജയിക്കുന്നതിനുമായാണ് സപ്ലിമെൻ്ററി പരീക്ഷകൾ നടത്തുന്നത്. പരീക്ഷാഫലത്തിന് ശേഷമുള്ള തുടർനടപടികളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോർഡ് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടവർക്ക് സപ്ലിമെന്ററി പരീക്ഷ വഴിയും, മാർക്ക് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇംപ്രൂവ്‌മെൻ്റ് പരീക്ഷ വഴിയും ഈ വർഷം തന്നെ ഉപരിപഠനത്തിന് യോഗ്യത നേടാം.

കഴിഞ്ഞ വർഷം, 12-ാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷ 2025 ജൂലൈ 15 മുതലാണ് നടത്തിയത്. സപ്ലിമെന്ററി പരീക്ഷകൾ നടത്തി ഈ അധ്യയന വർഷത്തെ ഉന്നതപഠനത്തെ ബാധിക്കാത്ത രീതിയിൽ അവയുടെ ഫലം വേഗത്തിൽ തന്നെ പുറത്തുവിടാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയുടെ കൂടുതൽ വിരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോ​ഗിക സൈറ്റുകൾ പരിശോധിക്കാവുന്നതാണ്.

ALSO READ: കാത്തിരിപ്പിൽ വിദ്യാർഥികൾ! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം വൈകുമോ?

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം എപ്പോൾ വേണമെങ്കിലും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. മേയ് 15 മുതൽ 21 വരെ നടന്ന രണ്ടാം ഘട്ട പരീക്ഷ എഴുതിയ 6.8 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇപ്പോൾ ഫലത്തിനായി കാത്തിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും ഇതുവരെ ഫലം പുറത്തുവരാത്തത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം സിബിഎസ്ഇ ഇതുവരെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫലം ഏത് സമയത്തും പുറത്തുവന്നേക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2026 അധ്യയന വർഷം മുതൽ സിബിഎസ്ഇ ആദ്യമായിട്ടാണ് രണ്ട് ബോർഡ് പരീക്ഷാ സംവിധാനം നടപ്പാക്കിയത്. ആദ്യ പരീക്ഷ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമായിരുന്നെങ്കിൽ, രണ്ടാം പരീക്ഷ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മാത്രമുള്ള അവസരമായി മാറി. രണ്ട് പരീക്ഷകളിൽ ലഭിക്കുന്ന ഉയർന്ന മാർക്ക് ആയിരിക്കും അന്തിമ മാർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക. പത്താം ക്ലാസ് രണ്ടാംഘട്ട ബോർഡ് പരീക്ഷയുടെ ഫലം ഈമാസം 21നും 27നും ഇടയിൽ പ്രസിദ്ധീകരിമെന്നാണ് സൂചന.

ഫലം പുറത്തുവിട്ടാലുടൻ cbse.gov.in, cbseresults.nic.in, results.digilocker.gov.in, umang.gov.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. പരീക്ഷ അവസാനിച്ച് അമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും സിബിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തുവിടാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധമാണ് അറിയിക്കുന്നത്. ഏകദേശം 6.68 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്നത്. ഫലം പുറത്തുവന്നാൽ മാത്രമെ വരും ദിവസങ്ങളിൽ പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളടക്കമുള്ള പ്രക്രിയയിൽ കുട്ടികൾക്ക് ഭാ​ഗമാകാൻ സാധിക്കൂ.

ഫലം പ്രഖ്യാപിച്ച ശേഷം പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർ എന്നിവർക്കായാണ് സപ്ലിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം.

English Summary:

CBSE Class 12 Supplementary Examination 2026 will be conducted on July 28, 2026. Here is everything you need to know before attend the exam.

Follow Us