AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CSIR UGC Net 2025: സിഎസ്ഐആർ യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

CSIR UGC NET Admit Card 2025 Released: ജൂലൈ 28ന് നടക്കാനിരിക്കുന്ന പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തുവിട്ടത്.

CSIR UGC Net 2025: സിഎസ്ഐആർ യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 26 Jul 2025 15:13 PM

സിഎസ്ഐആർ യുജിസി നെറ്റ് 2025 അഡ്മിറ്റ് കാർഡ് പുറത്ത്. ജൂലൈ 28ന് നടക്കാനിരിക്കുന്ന പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തുവിട്ടത്. അപേക്ഷകർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സിഎസ്ഐആർ യുജിസി നെറ്റ് 2025 പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ആറ് വരെയും നടക്കും. ആദ്യ ഷിഫ്റ്റിൽ ലൈഫ് സയൻസസ്, എർത്ത്, അറ്റ്മോസ്ഫെറിക്, ഓഷ്യൻ, പ്ലാനറ്ററി സയൻസസ് എന്നീ പേപ്പറുകളും, രണ്ടാമത്തെ ഷിഫ്റ്റിൽ കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിലും പരീക്ഷ നടക്കും.

ചോദ്യപേപ്പറുകളിൽ രണ്ട് വിഭാഗങ്ങളുണ്ടാകും, രണ്ടിലും ഒബ്ജക്ടീവ്-ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. എൻ‌ടി‌എ നടത്തുന്ന സി‌എസ്‌ഐ‌ആർ യുജിസി നെറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (സി‌ബി‌ടി) രീതിയിലായിരിക്കും നടത്തുക. പരീക്ഷയിൽ മൂന്ന് ഭാഗങ്ങളുണ്ടാകും. ഇതിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുന്നു.

സിഎസ്ഐആർ യുജിസി നെറ്റ് 2025 അഡ്മിറ്റ് കാർഡ്: എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • 1. ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.ac.in സന്ദർശിക്കുക.
  • 2. ഹോം പേജിൽ നൽകിയിരിക്കുന്ന ‘സിഎസ്ഐആർ യുജിസി നെറ്റ് അഡ്മിറ്റ് കാർഡ്’ എന്ന ലിങ്ക് തുറക്കുക.
  • 3. നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക.
  • 4. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
  • 5. ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാം.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന ഉദ്യോഗാർത്ഥികൾക്ക് 011-40759000 എന്ന നമ്പറിൽ എൻടിഎയുടെ ഹെൽപ്പ്ഡെസ്കുമായി ബന്ധപ്പെടാം. അല്ലെങ്കിൽ csirnet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. പരീക്ഷയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ www.nta.ac.in, https://csirnet.nta.ac.in എന്നിവ പരിശോധിക്കുക.