AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CUET UG 2026: കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദപഠനം നടത്താം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അറിയേണ്ടതെല്ലാം

Common University Entrance Test UG 2026 Registration Open: സിയുഇടി യുജി 2026 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദപഠനം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി മൂന്ന് മുതല്‍ 30 വരെയാണ് അപേക്ഷിക്കാന്‍ സമയപരിധി

CUET UG 2026: കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദപഠനം നടത്താം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അറിയേണ്ടതെല്ലാം
CUET UG 2026
Jayadevan AM
Jayadevan AM | Updated On: 04 Jan 2026 | 04:13 PM

സിയുഇടി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യുജി 2026 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദപഠനം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര സര്‍വകലാശാലകളില്‍ മാത്രമല്ല, മറ്റ് ചില സര്‍വകലാശാലകളിലേക്കും സിയുഇടി യുജി വഴി അഡ്മിഷന്‍ ലഭിക്കും. ജനുവരി മൂന്ന് മുതല്‍ 30 വരെയാണ് അപേക്ഷിക്കാന്‍ സമയപരിധി അനുവദിച്ചിരിക്കുന്നത്. ജനുവരി 30 ന് രാത്രി 11.50ന് സമയപരിധി അവസാനിക്കും.

ജനുവരി 31 രാത്രി 11.50 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ വരുത്താന്‍ ഫെബ്രുവരി ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ അവസരമുണ്ട്. ഈ കാലയളവില്‍ ചില പിഴവുകള്‍ മാത്രം അപേക്ഷകര്‍ക്ക് തിരുത്താനാകും.

മെയ് 11 മുതല്‍ 31 വരെയുള്ള തീയതികളിലായി പരീക്ഷ നടത്താനാണ് തീരുമാനം. അഡ്മിറ്റ് കാര്‍ഡ് മെയ് ആദ്യവാരമോ അതിന് മുമ്പോ ലഭ്യമാകും. 13 മീഡിയത്തിലായി ഇന്ത്യയിലും വിദേശത്തും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) സിയുഇടി യുജി 2026 നടത്തും. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്.

Also Read: CUET UG 2026: സിയുഇടി യുജി 2026 പരീക്ഷ മെയ് മാസത്തില്‍; സിലബസ് എങ്ങനെ കിട്ടും?

സര്‍വകലാശാലകളില്‍ ലഭ്യമായ യുജി പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ അതത് യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റുകളിലും, എന്‍ടിഎയുടെ https://cuet.nta.nic.in/universities/ എന്ന വെബ്‌സൈറ്റ് ലിങ്കിലും ലഭ്യമാകും. പ്രോഗ്രാമുകളുടെ യോഗ്യതയും, മാനദണ്ഡങ്ങളും അപേക്ഷകര്‍ സ്വയം പരിശോധിക്കണം. എക്‌സാമിനേഷന്‍ സ്‌കീം, യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ https://cuet.nta.nic.in/ എന്ന എന്‍ടിഎ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇൻഫർമേഷൻ ബുള്ളറ്റിനില്‍ ലഭ്യമാകും.

അപേക്ഷിക്കേണ്ടത് എങ്ങനെ?

cuet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ ഹോം പേജിലുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന പേജിലൂടെ നേരിട്ട് അപേക്ഷിക്കാം. ആപ്ലിക്കേഷന്‍ ലിങ്ക് ഇവിടെ നേരിട്ട് ലഭിക്കും.

ഒരാള്‍ക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാനാകൂ. എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ 011-40759000 എന്ന നമ്പറില്‍ ബന്ധപ്പെടാം. അല്ലെങ്കില്‍ cuet-ug@nta.ac.in എന്ന ഇ മെയില്‍ വിലാസത്തിലേക്ക് എഴുതാം.

പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അപേക്ഷകര്‍ പതിവായി സന്ദര്‍ശിക്കണം. https://cuet.nta.nic.in/cuetug-2026-syllabus/ എന്ന ലിങ്കില്‍ സിലബസ് ലഭിക്കും.

Follow Us