AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CUET UG 2026: സിയുഇടി യുജി 2026 പരീക്ഷ മെയ് മാസത്തില്‍; സിലബസ് എങ്ങനെ കിട്ടും?

CUET Undergraduate 2026 Advisory: സിയുഇടി യുജി പരീക്ഷ 2026 മെയ് മാസത്തില്‍ നടത്തുമെന്ന് എന്‍ടിഎ. 13 മീഡിയങ്ങളില്‍ പരീക്ഷ നടത്തും. എന്‍ടിഎയുടെ അറിയിപ്പ് വിശദമായി പരിശോധിക്കാം

CUET UG 2026: സിയുഇടി യുജി 2026 പരീക്ഷ മെയ് മാസത്തില്‍; സിലബസ് എങ്ങനെ കിട്ടും?
CUET UG 2026
Jayadevan AM
Jayadevan AM | Published: 29 Dec 2025 | 11:15 AM

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടര്‍ഗ്രാജ്വേറ്റ്‌ (സിയുഇടി യുജി) പരീക്ഷ 2026 മെയ് മാസത്തില്‍ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമായി 13 മീഡിയങ്ങളില്‍ പരീക്ഷ നടത്തും. എല്ലാ കേന്ദ്ര സര്‍വകലാശാലകളിലെയും, മറ്റ് ചില സര്‍വകലാശാലകളിലെയും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് സിയുഇടി യുജി നടത്തുന്നത്. സിയുഇടി യുജി 2026 ന്റെ ഓൺലൈൻ അപേക്ഷാ ഫോം എന്‍ടിഎ വെബ്‌സൈറ്റായ https://cuet.nta.nic.in/ ൽ ലഭ്യമാകും.

പ്രോഗ്രാമുകളുടെയും കോഴ്‌സുകളുടെയും വിശദാംശങ്ങൾ സിയുഇടി യുജി പോർട്ടലിലും അതത് സർവകലാശാല വെബ്‌സൈറ്റിലും ലഭ്യമാണ്. പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു. സിലബസ് cuet.nta.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ നേരിടാവുന്ന നടപടിക്രമപരമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് എന്‍ടിഎ ഡിസംബർ 04-ന് ഒരു പൊതു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ആധാർ ഓതന്റിക്കേഷനിലൂടെ യുഐഡിഎഐയിൽ നിന്ന് പേര്, ജനനത്തീയതി, ഫോട്ടോ, വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ക്ക് എന്‍ടിഎയ്ക്ക് ലഭിക്കും.

Also Read: UGC NET Admit Card 2025: യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാല്‍ ആധാറില്‍ രക്ഷിതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അപേക്ഷകർ ഓൺലൈൻ അപേക്ഷാ ഫോമിൽ അത്തരം വിശദാംശങ്ങൾ പ്രത്യേകം പൂരിപ്പിക്കേണ്ടതുണ്ട്. ആധാറിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും പൊരുത്തക്കേട് കണ്ടെത്തിയാൽ, ഓൺലൈൻ അപേക്ഷാ ഘട്ടത്തിൽ ഈ പ്രശ്നം മറികടക്കാൻ ഒരു ഓപ്ഷൻ നൽകുമെന്ന് എന്‍ടിഎ അറിയിച്ചു.

പരീക്ഷ സംബന്ധിച്ച കൂടുതൽ അപ്‌ഡേറ്റുകൾ, നിർദ്ദേശങ്ങൾ, അറിയിപ്പുകൾ എന്നിവയ്ക്കായി എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (nta.ac.in, cuet.nta.nic.in)  പതിവായി സന്ദർശിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു. എന്‍ടിഎയുടെ അറിയിപ്പ് ഇവിടെ ലഭ്യമാണ്.