CUET UG 2026: സമയം തീരുന്നു, ലാസ്റ്റ് ചാന്‍സ്! സിയുഇടി യുജിക്ക് ഇന്നും കൂടി അപേക്ഷിക്കാം

CUET UG 2026 Registration Ends Today: സിയുഇടി യുജി 2026 പരീക്ഷയ്ക്ക് ഇന്നും കൂടി അപേക്ഷിക്കാം. ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവര്‍ക്ക് ഇന്ന് രാത്രി 11.50 വരെ അവസരമുണ്ട്.

CUET UG 2026: സമയം തീരുന്നു, ലാസ്റ്റ് ചാന്‍സ്! സിയുഇടി യുജിക്ക് ഇന്നും കൂടി അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Published: 

26 Feb 2026 | 05:57 PM

സിയുഇടി യുജി 2026 പരീക്ഷയ്ക്ക് ഇന്നും കൂടി അപേക്ഷിക്കാം. ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവര്‍ക്ക് ഇന്ന് രാത്രി 11.50 വരെ അവസരമുണ്ട്. ജനുവരി മൂന്നിനാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ജനുവരി 30 വരെയാണ് ആദ്യം സമയപരിധിയുണ്ടായിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം ഫെബ്രുവരി നാലു വരെ സമയപരിധി ദീര്‍ഘിപ്പിച്ചു. അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 7 വരെയും നീട്ടി.

എന്നാല്‍ വീണ്ടും സാവകാശം ലഭിച്ചിട്ടും നിരവധി പേര്‍ക്ക് അപേക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നിരവധി പേര്‍ നിവേദനങ്ങളുമായി എന്‍ടിഎയെ സമീപിച്ചു. പിന്നീട് ഫെബ്രുവരി 23-ന് വീണ്ടും ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ തുറന്നു. ഫെബ്രുവരി 26 വരെ സാവകാശം അനുവദിക്കുകയും ചെയ്തു. ഇനി സമയപരിധി നീട്ടി നല്‍കില്ലെന്ന് എന്‍ടിഎ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: UPSC CSE Registration: യുപിഎസ്‌സി സിഎസ്‌ഇ രജിസ്ട്രേഷൻ സമയപരിധി നീട്ടി; അവസാന തീയതി എന്ന്?

ഇന്ത്യയിലെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. മെയ് 11 നും മെയ് 31 നും ഇടയിൽ പരീക്ഷ നടത്താനാണ് തീരുമാനം. https://cuet.nta.nic.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ വെബ്‌സൈറ്റിലെ ഹോം പേജില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാണ്.

യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച്, 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കോ, 2026-ൽ ബോർഡ് പരീക്ഷ എഴുതുന്നവർക്കോ അപേക്ഷിക്കാൻ അർഹതയുണ്ട്. പരീക്ഷയ്ക്ക് പ്രായപരിധിയില്ല. അപേക്ഷാ ഫോമിലെ വിവരങ്ങളെല്ലാം കൃത്യമായിരിക്കണം. പിന്നീട് തിരുത്താന്‍ സാവകാശം നല്‍കില്ല. സംശയങ്ങളുണ്ടെങ്കില്‍ 011-40759000 എന്ന നമ്പറിലോ, cuet-ug@nta.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ