Current Affairs: സമുദ്രലഭ്യതയിൽ കേരളത്തിന്റെ സ്ഥാനം? മത്സരപരീക്ഷകളെ നേരിടാം, കഴിഞ്ഞാഴ്ച സംഭവിച്ചത്…

Current Affairs 2025: മത്സരപരീക്ഷകളെ നേരിടാൻ ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അറിവ് അനിവാര്യമാണ്. കഴിഞ്ഞാഴ്ച സംഭവിച്ച പ്രധാന കാര്യങ്ങൾ അറിയാം...

Current Affairs: സമുദ്രലഭ്യതയിൽ കേരളത്തിന്റെ സ്ഥാനം? മത്സരപരീക്ഷകളെ നേരിടാം, കഴിഞ്ഞാഴ്ച സംഭവിച്ചത്...

പ്രതീകാത്മക ചിത്രം

Published: 

11 Aug 2025 | 09:19 PM

ദക്ഷിണേന്ത്യയിലെ ആദ്യ ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത്?

കൊച്ചി

ബിപിസിഎല്ലും കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയും (സിയാൽ) സംയുക്തമായാണ് പദ്ധതി പ്രാവർത്തികമാക്കിയിരിക്കുന്നത്. 25 കോടി രൂപയോളമാണ് പദ്ധതിയുടെ ചെലവ്.

2024ലെ സമുദ്രലഭ്യതയിൽ കേരളത്തിന്റെ സ്ഥാനം?

3

കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്ത്. 7.54 ലക്ഷം ടണ്ണുമായി ​ഗുജറാത്ത് ഒന്നാം സ്ഥാനത്ത്. തമിഴ്നാട് 6.79 ലക്ഷം ടണ്ണുമായി രണ്ടാം സ്ഥാനത്ത്.

2025ലെ ഓ​ഗസ്റ്റിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ദുരന്തം സംഭവിച്ച ഉത്തരാഖണ്ഡിലെ ​ഗ്രാമം?

ധരാലി ​ഗ്രാമം

ഓഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മലവെള്ളപ്പാച്ചിലും പ്രളയവുമുണ്ടായത്. ചില ഗ്രാമങ്ങള്‍ പ്രളയജലത്തിൽ പൂർണമായും ഒലിച്ച് പോയിരുന്നു.

2025 ഓ​ഗസ്റ്റിൽ യുകെയിലെ വടക്കൻ മേഖലകളിൽ വീശിയടിച്ച കൊടുങ്കാറ്റ്?

ഫ്ലോറിസ്

2023ലെ കേരള ശാസ്ത്ര പുരസ്കാരം ലഭിച്ചത്?

ഡോ.എസ് സോമനാഥ്

ബഹിരാകാശ ഗവേഷണ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണിത്. 2 ലക്ഷംരൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ പുരസ്‌കാരം രൂപകൽപന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.

2025ലെ കോപ്പ വനിതാ ഫുട്ബോൾ കപ്പ് നേടിയത്?

ബ്രസീൽ

ഫൈനലില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ബ്രസീല്‍ വനിതകള്‍ വിജയം സ്വന്തമാക്കിയത്. ഇത് ഒന്‍പതാം തവണയാണ് ബ്രസീല്‍ വനിതാ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുന്നത്.

2025 ജൂലൈയിൽ വിക്ഷേപിച്ച ഐഎസ്ആർഒയും നാസയും സംയുക്തമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപ​ഗ്രഹം?

നിസാർ

കാലാവസ്ഥയിലുള്‍പ്പെടെ ഭൗമോപരിതലത്തിലുള്ള ചെറിയമാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനും ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹം.

ഇന്ദിരാ​ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ വനിത ചാൻസിലർ?

ഉമ കാഞ്ചിലാൽ

1985 ൽ സർവകലാശാല സ്ഥാപിതമായതിനുശേഷം ഈ പദവി വഹിക്കുന്ന ആദ്യ വനിത. 2024 ജൂലൈ 25 ന് ആക്ടിംഗ് വൈസ് ചാൻസലറായി ചുമതലയേറ്റു.

2025 ജൂലൈയിൽ പുറത്തിറക്കിയ ഹെൻലി പാസ്പോർട്ട് ഇന്റക്സ് പ്രകാരം ഇന്ത്യയുടെ റാങ്ക്?

77

വിസയില്ലാതെയോ വീസ ഓണ്‍‌ അറൈവലിലോ പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം പരിഗണിച്ചാണ് സൂചിക തയാറാക്കിയത്. 193 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്രചെയ്യാന്‍ കഴിയുന്ന സിംഗപ്പൂര്‍ പാസ്പോര്‍ട്ടാണ് ഒന്നാംസ്ഥാനത്ത്.

ദക്ഷിണേന്ത്യൻ സാഹിത്യത്തിലെ മികച്ച സംഭാവനകൾക്കുള്ള 2025ലെ ബുക്ക് ബ്രഹ്മ പുരസ്കരാരം ലഭിച്ചത്?

കെആർ മീര

രണ്ടുലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞവർഷം തമിഴ് എഴുത്തുകാരൻ ബി. ജയമോഹനായിരുന്നു പുരസ്കാരം.

Related Stories
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം