AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Current Affairs 2025: ലോക പ്രകൃതി സംരക്ഷണ ദിനം എന്ന്? മത്സര പരീക്ഷകളെ നേരിടാം, കഴിഞ്ഞ ആഴ്ച സംഭവിച്ചത്…

Current Affairs 2025: മത്സര പരീക്ഷകളെ അഭിമുഖീകരിക്കാൻ ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അറിവ് അനിവാര്യമാണ്. ഈയാഴ്ചത്തെ പ്രധാന സംഭവങ്ങൾ അറിയാം..

Current Affairs 2025: ലോക പ്രകൃതി സംരക്ഷണ ദിനം എന്ന്? മത്സര പരീക്ഷകളെ നേരിടാം, കഴിഞ്ഞ ആഴ്ച സംഭവിച്ചത്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 28 Jul 2025 22:03 PM

മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, അറിവ് നേടാൻ ആഗ്രഹിക്കുന്ന വായനക്കാർക്കും… കഴിഞ്ഞ ആഴ്ചത്തെ പ്രധാന ചോദ്യോത്തരങ്ങൾ പരിചയപ്പെടാം…

1. എല്ലാ വർഷവും ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നത് എപ്പോഴാണ്?

ജൂലൈ 28

2. ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നത്?

മൗസിൻറാം, മേഘാലയ

3. 2025ലെ ഏഷ്യൻ സർഫിം​ഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം?

ചൈന

4. ഇനി നടക്കുന്ന ഏത് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്?

2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്

5. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ നാടോടി ​ഗ്രാമം?

യാക്ടൻ

6. വിഎസ് അച്യുതാനന്ദന്റെ പേരിൽ അറിയപ്പെടാൻ പോകുന്ന പുഷ്പം?

കാശിതുമ്പ, ഇമ്പെഷ്യസ് അച്യുതനന്ദനി (Impatiens achuthanandan​ii)

7. അന്താരാഷ്ട്ര ചാന്ദ്ര ദിനം ആചരിക്കുന്നത് എന്ന്?

ജൂലൈ 20

8. 2025ലെ ലോക ചാന്ദ്ര ദിനത്തിന്റെ പ്രമേയം?

ഒരു ചന്ദ്രൻ, ഒരു ദർശനം, ഒരു ഭാവി (One Moon, One Vision One Future)

9. വൺ ഡിസ്ട്രിക്ട് വൺ റിവർ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

10. പരമ്പരാ​ഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രററി ആരംഭിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം?

ഇന്ത്യ