AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vadakkanchery Accident : വടക്കഞ്ചേരിയിൽ ബസ് കാത്ത് നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു, ഒരു മരണം

Vadakkanchery Road Accident : തൃശ്ശൂർ - മണ്ണുത്തി ദേശീയപാത വാണിയമ്പാറയിൽ ബസ് കാത്തു നിൽക്കുകയായിരുന്ന നാലു പേർക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു. വാണിയംപാറ കുട്ടിമട പൊട്ടിമട സ്വദേശിയായ അബ്ദുൾ റസാഖ്‌ ആണ് ( 60 ) മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷക്കീല, വാണിമ്പാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.

Vadakkanchery Accident : വടക്കഞ്ചേരിയിൽ ബസ് കാത്ത് നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു, ഒരു മരണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Published: 13 Sep 2026 | 03:34 PM

വടക്കഞ്ചേരി : തൃശ്ശൂർ – മണ്ണുത്തി ദേശീയപാത വാണിയമ്പാറയിൽ ബസ് കാത്തു നിൽക്കുകയായിരുന്ന നാലു പേർക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു. വാണിയംപാറ കുട്ടിമട പൊട്ടിമട സ്വദേശിയായ അബ്ദുൾ റസാഖ്‌ ആണ് ( 60 ) മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷക്കീല, വാണിമ്പാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ്സ് കാത്തു നിൽക്കുകയായിരുന്ന ആളുകൾക്ക് ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

കാർ ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശി അമൽ ( 22 ) നെ വടക്കഞ്ചേരി പോലീസ് പിടികൂടിയിട്ടുണ്ട്. പുലർച്ചെ ആറുമണിയോടെ ആയിരുന്നു അപകടം നടന്നത്. പരിക്കേറ്റ ആളുകളെ നാട്ടുകാർ ചേർന്നാണ് ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അബ്ദുൽ റസാഖിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

Follow Us