Strait of Hormuz: ഹോർമൂസിൽ പുതിയ പാത; ഒമാനും ഇറാനും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്
Gulf Nations to be Briefed as Iran-Oman Finalise Strait of Hormuz Agreement: എന്നാൽ ഈ ധാരണയോടെ ഹോർമൂസ് പൂർണമായി തുറക്കും എന്ന് കരുതേണ്ടതില്ല എന്നും ജലപാത പൂർണമായി തുറക്കുന്നതിനായി ഏഴ് നിബന്ധനകൾ അമേരിക്കയ്ക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയതായി തസ്നിം റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച ഒമാനിൽ നടക്കുന്ന യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർക്കൊപ്പം ഇറാൻ്റെയും ഇറാഖിൻ്റെയും പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി അറിയിച്ചു
തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി പുതിയ പാതകൾ ഏർപ്പെടുത്തുന്നതിൽ ഒമാനും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. വിശദമായ നയതന്ത്ര ചർച്ചകൾക്ക് ഒടുവിലണ് ഇരു രാജ്യങ്ങളും അന്തിമ കരാറിലെത്തിയത് എന്ന്. ഇറാനിയൻ വാർത്താ ഏജസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. ഹോർമുസ് വഴിയുള്ള പുതിയ യാത്രാ ക്രമീകരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തിങ്കളാഴ്ച മസ്കറ്റിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളെ അറിയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
പുതിയ ധാരണയനുസരിച്ച് ഗൾഫിൽ നിന്നും ഹോർമൂസിലേക്കുള്ള പ്രവേശനപാത പൂർണമായും ഇറാൻ്റെ സമുദ്രാതിർത്തിക്ക് ഉള്ളിലൂടെയാണ് കടന്നുപോവുക. പുറത്തേക്കുള്ള പാതയുടെ ഒരു ഭാഗവും ഇറാൻ്റെ സമുദ്ര പരിധിക്കുള്ളിൽ തന്നെയാണെന്നും തസ്നീം റിപ്പോർട്ട് ചെയ്യുന്നുണ്ട്..ഈ പുതിയ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം പുർണമായും ഇറാൻ്റെ നിയന്ത്രനത്തിന് കീഴിലായിരിക്കും. പുതിയ പാത നിലവിൽ വരുന്നതോടെ അമേരിക്ക തുറക്കണം എന്ന് ആവശ്യപ്പെട്ട തെക്കൻ തെക്കൻ പാത പൂർണമായും അടയ്ക്കുമെന്നാന് റിപ്പോർട്ടുകൾ.
Also Read: Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
എന്നാൽ ഈ ധാരണയോടെ ഹോർമൂസ് പൂർണമായി തുറക്കും എന്ന് കരുതേണ്ടതില്ല എന്നും ജലപാത പൂർണമായി തുറക്കുന്നതിനായി ഏഴ് നിബന്ധനകൾ അമേരിക്കയ്ക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയതായി തസ്നിം റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച ഒമാനിൽ നടക്കുന്ന യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർക്കൊപ്പം ഇറാൻ്റെയും ഇറാഖിൻ്റെയും പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി അറിയിച്ചു. മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.
അതേസമയം മേഖലയിൽ സംഘർഷാവത്ത ഇപ്പോഴും രൂക്ഷമാണ്. ഞായറാഴ്ച് പുലർച്ചെ ഇറാൻ്റെ കീഴിലുള്ള ഖേഷ്വം ദ്വീപിന് സമീപം ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശത്രുക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണമാണ് ഇതെന്ന് ക്വഷം ഗവർണർ ആരോപിച്ചിരുന്നു. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോയ കപ്പലിന് നേരെ ആക്രമണമുണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗാതാഗതം നിയന്ത്രിക്കുന്നതിൽ ഇറാൻ്റെ തന്ത്രപ്രധാന കേന്ദ്രമാണ് ബന്ദർ അബ്ബാസിന് സമീപമുള്ള ഖേഷ്വം ദീപ്.
English Summary
Iran and Oman agreed on new Strait of Hormuz shipping routes under Iranian control. Gulf nations will be briefed in Muscat amid rising maritime tensions and recent vessel attacks.