AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Sri Lanka, Women’s Asia Cup Final Live: ആര് നേടും കപ്പ്, എഷ്യൻ കപ്പ് വനിതാ ക്രിക്കറ്റ് തത്സമയം

INDW vs SL-W , Women's Asia Cup Final Live Score Updates in Malayalam : വളരെ ശക്തമായൊരു മത്സരം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കാല് വെച്ചത്. 2024-ൽ ദാംബുള്ളയിൽ നടന്ന ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്. ശക്തമായ മത്സരം തന്നെ പ്രതീക്ഷിക്കുന്ന മാച്ചാണിത്. കപ്പിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും ലക്ഷ്യം വെക്കുന്നില്ല.

Arun Nair
Arun Nair | Updated On: 13 Sep 2026 | 04:01 PM
India vs Sri Lanka, Women’s Asia Cup Final Live: ആര് നേടും കപ്പ്, എഷ്യൻ കപ്പ് വനിതാ ക്രിക്കറ്റ് തത്സമയം
Woman Asia Cup Live

LIVE NEWS & UPDATES

  • 13 Sep 2026 04:15 PM (IST)

    India Women vs Sri Lanka Women : കഴിഞ്ഞ പ്രാവശ്യം കപ്പ് നേടിയത് ആര്?

    കഴിഞ്ഞ പ്രാവശ്യം വനിതാ ഏഷ്യാ കപ്പ് മത്സരങ്ങളിൽ ഇന്ത്യയെ പരാജയപ്പെടുത്തി കപ്പ് നേടിയത് ശ്രീലങ്കയാണ്.

  • 13 Sep 2026 03:54 PM (IST)

    India vs Sri Lanka: എപ്പോഴാണ് മത്സരം?

    ദുബായ് ഇൻ്റർ നാഷ്ണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ടോസ് ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് നടക്കും.

ദുബായ്: വനിതാ ഏഷ്യാ കപ്പ് ടി-20 മത്സരത്തിൽ ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ശ്രീലങ്കയെ നേരിടും. 2 വർഷം മുൻപ് നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കുന്നതിൽ കുറഞ്ഞ് മറ്റൊരു ലക്ഷ്യവും ഇന്ത്യക്ക് മുൻപിൽ ഇല്ല.  അതുകൊണ്ട് തന്നെ ശക്തമായ മത്സരം തന്നെയാണ് ഇരു ടീമുകളും പ്രതീക്ഷിക്കുന്നതും. ഹർമൻപ്രീതിൻ്റെ നേതൃത്വത്തിലുള്ള വനിതാ ടീം ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തുടർച്ചയായി ആറാം തവണയും ഫൈനലിലെത്തിയപ്പോൾ, ചാമാരി അത്തപത്തു നയിക്കുന്ന ശ്രീലങ്കൻ ടീം സെമിയിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്.  ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ടോസ് ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് നടക്കും. ഇന്ത്യ-ശ്രീലങ്ക മത്സരത്തിൻ്റെ എല്ലാ അപ്ഡേറ്റുകളും ഇവിടെ വായിക്കാം.

Published On - Sep 13,2026 3:52 PM

Follow Us