AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MBA Job Opportunity 2025: എംബിഎക്കാര്‍ക്ക് മികച്ച അവസരം, കുടുംബശ്രീയിലും മില്‍മയിലും ഒഴിവുകള്‍

MBA Job opportunities in Kerala latest: കുടുംബശ്രീയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയിലും, മില്‍മയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് തസ്തികയിലും അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം

MBA Job Opportunity 2025: എംബിഎക്കാര്‍ക്ക് മികച്ച അവസരം, കുടുംബശ്രീയിലും മില്‍മയിലും ഒഴിവുകള്‍
മില്‍മ, കുടുംബശ്രീ Image Credit source: facebook.com/milmaofficial/, facebook.com/KudumbashreeOfficial/
jayadevan-am
Jayadevan AM | Updated On: 21 Sep 2025 14:14 PM

Kudumbashree, KCMMF recruitment 2025: കുടുംബശ്രീ ജില്ലാ മിഷനില്‍ അവസരം. ജില്ലാ പ്രോഗ്രാം മാനേജര്‍ (ഡിഡിയുജികെവൈ) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ വ്യവസ്ഥയിലാകും നിയമനം. ഒരു ഒഴിവാണുള്ളത്. കരാര്‍ പ്രാബല്യത്തിലാകുന്ന ദിവസം മുതല്‍ ആ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതു വരെയാകും കാലാവധി. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംബിഎ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 40 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ വൈദഗ്ധ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 30,000 രൂപയാണ് പ്രതിമാസ വേതനം. 500 രൂപയാണ് അപേക്ഷ ഫീസ്. സെപ്തംബര്‍ 30 വരെ അയയ്ക്കാം.

മില്‍മയില്‍ അവസരം

കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (കെസിഎംഎംഎഫ്) ഔട്ട്‌സോഴ്‌സ് അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മില്‍മയ്ക്ക് വേണ്ടി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷ ക്ഷണിച്ചത്. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കും. തിരുവനന്തപുരം പട്ടത്തെ കെസിഎംഎംഎഫ് ഹെഡ് ഓഫീസിലാകും നിയമനം. സെപ്തംബര്‍ 22 വരെ അപേക്ഷിക്കാം.

ഒരു ഒഴിവാണുള്ളത്. മാര്‍ക്കറ്റിങില്‍ സ്‌പെഷ്യലൈസേഷനോടെ എംബിഎ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡയറി/ഫുഡ് പ്രോഡക്ട്‌സ്/എഫ്എംസിജി എന്നിവയുടെ മാര്‍ക്കറ്റിങ് ഉള്‍പ്പെടുന്ന ഒരു റെപ്യൂട്ടഡ് സ്ഥാപനത്തിന്റെ മാനേജീരിയല്‍ സ്ഥാനത്ത് കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 50 വയസാണ് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായം. ഒരു ദിവസം നാലായിരം രൂപയാണ് വേതനം. കെസിഎംഎംഎഫിന്റെ റൂള്‍സ് പ്രകാരം ടിഎ, ഡിഎ എന്നിവ ലഭിക്കും.

Also Read: Kerala PSC Recruitment: എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് 83,000 രൂപ ശമ്പളത്തോടെ ജോലി; നിരവധി ഒഴിവുകൾ, പി.എസ്.സി വിളിക്കുന്നു

എങ്ങനെ അപേക്ഷിക്കാം?

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് രണ്ട് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നിശ്ചിത സമയപരിധികള്‍ക്കുള്ളില്‍ അപേക്ഷിക്കണം. ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ചതിന് ശേഷം മാത്രം അയയ്ക്കുക.