Campus Placement : സാധാരണ കോളേജിൽ ഡിഗ്രി ചെയ്താൽ പ്ലേസ്‌മെന്റ് ഇല്ലല്ലോ എന്ന് ചിന്തിക്കേണ്ട, വരുന്നു സർക്കാരിന്റെ പുതിയ പദ്ധതി

Placement Scheme for students at arts and science colleges: ഈ പദ്ധതിയുടെ ആദ്യഘട്ടം ഉടൻ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. പദ്ധതിയിലൂടെ ഈ വർഷം മാത്രം ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്.

Campus Placement : സാധാരണ കോളേജിൽ ഡിഗ്രി ചെയ്താൽ പ്ലേസ്‌മെന്റ് ഇല്ലല്ലോ എന്ന് ചിന്തിക്കേണ്ട,  വരുന്നു സർക്കാരിന്റെ പുതിയ പദ്ധതി

study using AI

Published: 

16 Aug 2025 17:13 PM

പാലക്കാട്: സാധാരണ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത. നിങ്ങൾക്ക് പഠന ശേഷം ജോലി ലഭിക്കാനുള്ള പദ്ധതിയുമായി എത്തുകയാണ് സർക്കാർ. വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലിയാക്കുന്ന പദ്ധതിയ്ക്കാണ് സർക്കാർ രൂപം നൽകുന്നത്.

ഈ പദ്ധതിയുടെ ആദ്യഘട്ടം ഉടൻ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. പദ്ധതിയിലൂടെ ഈ വർഷം മാത്രം ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി നൈപുണ്യ വികസനം ഉണ്ട്. ഇത് കരിക്കുലത്തിന്റെ ഭാഗമാക്കി പരിശീലന പദ്ധതികൾ സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഈ മാസം തന്നെ തുടങ്ങുമെന്നാണ് വിവരം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം അധികൃതർ കോളേജുകൾക്ക് നൽകിക്കഴിഞ്ഞു.

ALSO READ: ഇന്ത്യയിലെ മികച്ച നഴ്സിംഗ് കോളേജുകൾ ഏതെല്ലാം?: അറിയാം കോഴ്സും ഫീസും

അവസാന വർഷ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലാണ് ഉള്ളത്. ഇതു ഉടൻ ആരംഭിക്കുമെന്നാണ് വിവരം. തൊഴിൽ നേടുന്നത് സംബന്ധിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കാനുള്ള ശിൽപശാലകളും ഇതിന്റെ ഭാഗമായി നടത്തും.കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് , ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി, ഐ എച്ച് ആർ ഡി, അസാപ് തുടങ്ങിയവയുടെ പ്രതിനിധികളും ഇതിൽ പങ്കെടുക്കും.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും