Kerala Plus Two Result 2026: പ്ലസ് ടു മാർക് ലിസ്റ്റ് എങ്ങനെ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം? അറിയേണ്ട കാര്യങ്ങൾ
Kerala Plus Two Marksheet Download: സ്കൂളുകളിൽ നിന്ന് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ സമയമെടുക്കുമെന്നതിനാൽ ഓൺലൈനായി മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നത് താൽക്കാലിക മാർക്ക് ലിസ്റ്റ് മാത്രമാണ്. ഉപരിപഠനത്തിന് അപേക്ഷിക്കാൻ ഏറ്റവും ആദ്യം വേണ്ടത് മാർക്ക് ലിസ്റ്റ് ആണ്.കോളേജ് അഡ്മിഷൻ സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്.
പ്ലസ് ടു പരീക്ഷാ ഫലം കാത്തിരിക്കുകയാണ് ലക്ഷണക്കണക്കിന് വിദ്യാർത്ഥികൾ. ഇത്തവണ ആദ്യമെത്തുക പത്താം ക്ലാസ് പരീക്ഷാഫലമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്ലസ് ടു പരീക്ഷാ ഫലം വന്നുകഴിഞ്ഞാൽ അടുത്തത് ഉപരിപഠനത്തിലേക്കുള്ള നെട്ടോട്ടമാണ്. ഉപരിപഠനത്തിന് അപേക്ഷിക്കാൻ ഏറ്റവും ആദ്യം വേണ്ടത് മാർക്ക് ലിസ്റ്റ് ആണ്.
സ്കൂളുകളിൽ നിന്ന് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ സമയമെടുക്കുമെന്നതിനാൽ ഓൺലൈനായി മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നത് താൽക്കാലിക മാർക്ക് ലിസ്റ്റ് മാത്രമാണ്. കോളേജ് അഡ്മിഷൻ സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്. പ്ലസ് ടു മാർക്ക് ലിസ്റ്റ് എങ്ങനെ എവിടെ നിന്ന് ഓൺലൈനായി ഡൗൺലോഡ് ചെയ്യാമെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
ALSO READ: പ്ലസ് വണ്‍ ഫലത്തിന് എത്ര നാള്‍ കാത്തിരിക്കണം? ഇത്തവണ വൈകുമോ?
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഏറ്റവും വേഗത്തിൽ ഫലമറിയാനും മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും keralaresults.nic.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളാണ് സന്ദർശിക്കേണ്ടത്. ഇത് കൂടാതെ Saphalam ആപ്പ് വഴിയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ശേഷം ‘Plus Two Result 2026’ എന്ന കാണിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനതീയതിയും അതിൽ നൽകുക.
ഫലം സ്ക്രീനിൽ തെളിയുമ്പോൾ ‘Print’ അല്ലെങ്കിൽ ‘Download’ എന്ന ഓപ്ഷൻ ഉപയോഗിച്ച് മാർക്ക് ലിസ്റ്റ് പിഡിഎഫ് ആയി സേവ് ചെയ്യാം.