AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IBPS PO Recruitment 2026: ഇതുവരെ അപേക്ഷിച്ചില്ലേ? ഐബിപിഎസ് പിഒ, മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള സമയപരിധി അവസാനിക്കുന്നു

IBPS Probationary Officer Recruitment: പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലെ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ നടത്തുന്ന കോമൺ റിക്രൂട്ട്‌മെന്റ് പ്രോസസിലേക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം.

IBPS PO Recruitment 2026: ഇതുവരെ അപേക്ഷിച്ചില്ലേ? ഐബിപിഎസ് പിഒ, മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള സമയപരിധി അവസാനിക്കുന്നു
പ്രതീകാത്മക ചിത്രം Image Credit source: DivVector/gettyimages
Jayadevan AM
Jayadevan AM | Published: 23 Jul 2026 | 04:44 PM

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലെ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്‌) നടത്തുന്ന കോമൺ റിക്രൂട്ട്‌മെന്റ് പ്രോസസിലേക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം. ആദ്യം ജൂലൈ 21 വരെയാണ് സമയപരിധി അനുവദിച്ചത്. തുടര്‍ന്ന് ഇത് നീട്ടിനല്‍കുകയായിരുന്നു. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷകൾ ഉണ്ടായിരിക്കും. പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവരെ മാത്രമാണ് അടുത്ത ഘട്ടമായ മെയിൻ പരീക്ഷയിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്. മെയിൻ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗാർത്ഥികളെ തുടർന്ന് പേഴ്‌സണാലിറ്റി ടെസ്റ്റിനും അതിനുശേഷമുള്ള വ്യക്തിഗത അഭിമുഖത്തിനും ക്ഷണിക്കും. ഇവയിലെല്ലാം വിജയിക്കുന്നവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അന്തിമ അലോട്ട്‌മെന്റ് നല്‍കും.

പട്ടികജാതി, പട്ടികവർഗ്ഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസായി ജിഎസ്ടി ഉൾപ്പെടെ 175 രൂപ അടച്ചാൽ മതിയാകും. എന്നാൽ മറ്റെല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 850 രൂപയാണ് ആകെ ഫീസ് തുക.

പ്രിലിമിനറി പരീക്ഷ ഓഗസ്റ്റില്‍

ഉദ്യോഗാർത്ഥികൾക്കായുള്ള പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് ഓഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കും. ഓൺലൈൻ പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോൾ ലെറ്ററുകൾ ഓഗസ്റ്റ് മാസത്തോടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പ്രിലിമിനറി പരീക്ഷ ഓഗസ്റ്റിലും, അതിന്റെ ഫലപ്രഖ്യാപനം സെപ്റ്റംബറിലും ഉണ്ടായിരിക്കും.

മെയിൻ പരീക്ഷയുടെ കോൾ ലെറ്ററുകൾ സെപ്റ്റംബറിൽ ലഭ്യമാകും. ഒക്ടോബറിലാണ് ഓൺലൈൻ മെയിൻ പരീക്ഷ. റിസള്‍ട്ട്‌ നവംബറിൽ പുറത്തുവിടും. പേഴ്‌സണാലിറ്റി ടെസ്റ്റ് നവംബർ മാസത്തിലും, അഭിമുഖങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിലുമായി നടക്കും. അർഹരായ ഉദ്യോഗാർത്ഥികളുടെ താല്ക്കാലിക ബാങ്ക് അലോട്ട്മെന്റ് ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

Also Read: GATE 2027: ഗേറ്റ് 2027ന് എപ്പോൾ അപേക്ഷിക്കാം? യോഗ്യതാ മാനദണ്ഡങ്ങൾ ഇതെല്ലാം

ശമ്പളം എത്ര?

48480-2000/7-62480-2340/2-67160-2680/7-85920 ആണ് അടിസ്ഥാന ശമ്പള സ്‌കെയില്‍. നിയമനം ലഭിക്കുന്ന അതത് ബാങ്കുകളിലെ നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായ മറ്റ് ആനുകൂല്യങ്ങൾക്കും അലവൻസുകൾക്കും ഉദ്യോഗാർത്ഥികൾ അർഹരായിരിക്കും. 20 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്ക്‌ അപേക്ഷ നൽകാം.

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന സമയത്ത് ഉദ്യോഗാർത്ഥിയുടെ കൈവശം ബിരുദത്തിന്റെ മാർക്ക് ലിസ്റ്റോ സർട്ടിഫിക്കറ്റോ നിർബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ ഡിഗ്രിക്ക് ലഭിച്ച മൊത്തം മാർക്കിന്റെ ശതമാനം അപേക്ഷാ ഫോമിൽ തെറ്റുകൂടാതെ രേഖപ്പെടുത്തണം.

പരീക്ഷകളിൽ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടാകും. ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയിൽ നൽകുന്ന ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് വീതം കുറയ്ക്കുന്നതാണ്. എന്നാൽ ഉത്തരം നൽകാതെ ഒഴിഞ്ഞിടുന്ന ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്ക് പിഴയായി ഈടാക്കുകയില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in വഴി നേരിട്ട് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

English Summary

IBPS has invited online applications for Probationary Officer and Management Trainee posts in public sector banks. Candidates with a bachelor’s degree aged between 20 and 30 can apply. The multi-stage selection process includes preliminary and main online examinations followed by an interview. Selected candidates will receive a basic pay scale of ₹48,480–₹85,920 along with applicable allowances.

Follow Us