AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ICAI CA January 2025 Exam : സിഎ ജനുവരി സെഷൻ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം, പരീക്ഷാ ഷെഡ്യൂൾ ഇങ്ങനെ…

ICAI CA Foundation, Inter January 2025 registrations: അപേക്ഷകർ 2024 നവംബർ 23-നകം സിഎ ഫൗണ്ടേഷൻ, ഇൻ്റർ പരീക്ഷകൾക്ക് അപേക്ഷിക്കണം.

ICAI CA January 2025 Exam : സിഎ ജനുവരി സെഷൻ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം, പരീക്ഷാ ഷെഡ്യൂൾ ഇങ്ങനെ…
പ്രതീകാത്മക ചിത്രം (Image courtesy : getty images)
Aswathy Balachandran
Aswathy Balachandran | Published: 13 Nov 2024 | 09:32 AM

ന്യൂഡൽഹി: സിഎ പഠനം സ്വപ്‌നം കണ്ട് അതിലൊരു കരിയറാണോ നിങ്ങൾ സ്വപ്‌നം കാണുന്നത്. എങ്കിൽ അതിനു തയ്യാറാകേണ്ട സമയമാണത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ സി എ ഫൗണ്ടേഷൻ ഇന്റർമീഡിയറ്റ് പരീക്ഷയുടെ ജനുവരി സെഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക വെബ്‌സൈറ്റായ icai.org യിൽ രജിസ്‌ട്രേഷൻ ലിങ്ക് ലഭ്യമാണ്.

അപേക്ഷകർ 2024 നവംബർ 23-നകം സിഎ ഫൗണ്ടേഷൻ, ഇൻ്റർ പരീക്ഷകൾക്ക് അപേക്ഷിക്കണം. ഈ സമയത്തിനകം അപേക്ഷിക്കാൻ കഴിയാത്തവർ‍ക്ക് 600 രൂപ ഫൈൻ അടച്ച് നവംബർ 26 വരെയും അപേക്ഷിക്കാൻ കഴിയും. അപേക്ഷ തിരുത്തുന്നതിന് നവംബർ 27 മുതൽ നവംബർ 29 സമയമുണ്ട്.

 

അപേക്ഷിക്കേണ്ട വിധം

 

  1. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  2. ഹോംപേജിൽ ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക
  4. ഇത് ലോഗിൻ ക്രെഡൻഷ്യലുകൾ നിർമ്മിക്കുക.
  5. വിശദാംശങ്ങൾ സഹിതം ലോഗിൻ ചെയ്‌ത് ഫോം പൂരിപ്പിക്കുക
  6. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
  7. അപേക്ഷാ ഫീസ് അടയ്ക്കുക
  8. ഫോം സമർപ്പിക്കുക.
  9. കൺഫർമേഷൻ ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുക്കണം.

 

പരീക്ഷാ ഷെഡ്യൂൾ

 

രണ്ടു ഘട്ടങ്ങളാണ് പരീക്ഷയ്ക്ക് ഉള്ളത്. പേപ്പർ 1, പേപ്പർ 2 പരീക്ഷകൾ മൂന്ന് മണിക്കൂർ ദൈർഘ്യമാണ് ഉള്ളത്. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകുന്നേരം 5 മണിക്ക് അവസാനിക്കും. പേപ്പർ 3, പേപ്പർ 4 എന്നിവ രണ്ട് മണിക്കൂർ നീണ്ടുനിൽക്കും. അത് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് 4 മണിക്ക് അവസാനിക്കും.

ഇൻ്റർമീഡിയറ്റ് പരീക്ഷ എല്ലാ ദിവസവും മൂന്ന് മണിക്കൂർ നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് 5 മണിക്ക് അവസാനിക്കും. കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും അറിയുന്നതിനും ഉദ്യോഗാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Follow Us