AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ICAI CA Exams Postponed: ഇന്ത്യ-പാക് സംഘർഷം; ഐസിഎഐ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

ICAI CA May 2025 Exams Postponed: മെയ് 9 മുതൽ 14 വരെ നടത്താനിരുന്ന സിഎ ഫൈനൽ, ഇൻ്റർമീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്സ് (പിക്യുസി) എന്നീ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു. 

ICAI CA Exams Postponed: ഇന്ത്യ-പാക് സംഘർഷം; ഐസിഎഐ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
പ്രതീകാത്മക ചിത്രംImage Credit source: Freepik
Nandha Das
Nandha Das | Published: 09 May 2025 | 02:24 PM

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. മെയ് 9 മുതൽ 14 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ഐസിഎഐ അറിയിച്ചു. എക്‌സിലൂടെയാണ് ഐസിഎഐ ഇക്കാര്യം അറിയിച്ചത്.

മെയ് 9 മുതൽ 14 വരെ നടത്താനിരുന്ന സിഎ ഫൈനൽ, ഇൻ്റർമീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്സ് (പിക്യുസി) പരീക്ഷകളാണ് മാറ്റിവെച്ചത്. അപേക്ഷകർ പുതിയ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റായ icai.org സന്ദർശിക്കണമെന്നും ഐസിഎഐ നിർദേശിച്ചു.

സിഎ മെയ് 2025 ടൈംടേബിൾ പ്രകാരം, സിഎ ഫൈനൽ ഗ്രൂപ്പ് പരീക്ഷകൾ മെയ് 2, 4, 6 തീയതികളിലായി നടന്നു. ഗ്രൂപ്പ് II പരീക്ഷകൾ മെയ് 8, 10, 13 തീയതികളിലും, ഇൻ്റർമീഡിയറ്റ് തലത്തിൽ ഗ്രൂപ്പ് 1 പരീക്ഷകൾ മെയ് 3, 5, 7 തീയതികളിലും നടന്നു. തുടർന്ന്, മെയ് 9, 11, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗ്രൂപ്പ് II പരീക്ഷകളാണ് ഇപ്പോൾ മാറ്റിവെച്ചതായി അറിയിച്ചിരിക്കുന്നത്.

എന്നാൽ, മെയ് 15, 17, 19, 21 തീയതികളിൽ നടക്കാനിരിക്കുന്ന സിഎ ഫൗണ്ടേഷൻ പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. അബുദാബി, ബഹ്റൈൻ, ദോഹ, ദുബായ്, കാഠ്‌മണ്ഡു (നേപ്പാൾ), കുവൈറ്റ്, മസ്‌കറ്റ്, റിയാദ് (സൗദി അറേബ്യ), തിംഫു (ഭൂട്ടാൻ) തുടങ്ങിയ സ്ഥലങ്ങളിലാണ് സിഎ ഫൗണ്ടേഷൻ പരീക്ഷകൾ നടക്കുന്നത്.

ALSO READ: നിസാംപൂ‍ർ ​ഗ്രാമത്തിലെ ആദ്യത്തെ പത്താം ക്ലാസ് വിജയി; പഠിക്കാനായി കൂലിപ്പണിക്കാരനായ രാം സേവകിന്റെ ജീവിതം

ഐസിഎഐ പങ്കുവെച്ച പോസ്റ്റ്:

ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാം. എന്നിരുന്നാലും, ഇന്റർനാഷണൽ ടാക്സേഷൻ (INTT-AT) പരീക്ഷ ഇംഗ്ലീഷിൽ മാത്രമേ നടത്തൂ. അതേസമയം, കശ്മീർ സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല അറിയിച്ചു.

Follow Us