AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IFFCO AGT Recruitment: ഡിഗ്രി അഗ്രിക്കൾച്ചറാണോ? കൈനിറയെ ശമ്പളത്തിൽ IFFCO-യിൽ കരിയർ തുടങ്ങാം

IFFCO AGT Recruitment 2026: താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഒക്ടോബർ 14 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. IFFCO-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കാർഷിക മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകൾ ഉണ്ട്‌. 

IFFCO AGT Recruitment: ഡിഗ്രി അഗ്രിക്കൾച്ചറാണോ? കൈനിറയെ ശമ്പളത്തിൽ IFFCO-യിൽ കരിയർ തുടങ്ങാം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Oct 2026 | 02:54 PM

കർഷകർക്ക് മികച്ച ഗുണനിലവാരമുള്ള വളങ്ങളും കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ പ്രമുഖ സഹകരണ പ്രസ്ഥാനമായ ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO) അഗ്രിക്കൾച്ചർ ഗ്രാജുവേറ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി അഗ്രിക്കൾച്ചർ ബിരുദമാണ് യോ​ഗ്യയായി ചോദിച്ചിരിക്കുന്നത്.

താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഒക്ടോബർ 14 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. IFFCO-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കാർഷിക മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകൾ ഉണ്ട്‌.

ALSO READ: ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റാകാം

യോ​ഗ്യതയും മറ്റ് വിവരങ്ങളും

ജനറൽ, ഒപിസി വിഭാഗക്കാർക്ക് കുറഞ്ഞത് 60 ശതമാനം മാർക്കും SC/ST വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും ബന്ധപ്പെട്ട വിഷയത്തിൽ ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. ഹിന്ദി പരിജ്ഞാനം അധിക യോഗ്യതയായി പരിഗണിക്കും. അപേക്ഷകന്റെ പരമാവധി പ്രായം 30 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ആദ്യം ഒരു വർഷം പരിശീലനം നൽകുകയാണ് ചെയ്യുന്നത്. പരിശീലന കാലയളവിൽ പ്രതിമാസം 33,300 രൂപ സ്റ്റൈപൻഡായി ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും സ്ഥാപനത്തിന്റെ ആവശ്യകത അനുസരിച്ച് പരിഗണിക്കപ്പെടുകയും ചെയ്താൽ 37,000 മുതൽ 70,000 രൂപ വരെ ശമ്പള ലഭിക്കാനുള്ള സാധ്യതയാണ് വിജ്ഞാപനത്തിൽ പറയുന്നത്. സ്ഥാപനത്തിന്റെ ചട്ടങ്ങൾ പ്രകാരമുള്ള അലവൻസുകളും ആനുകൂല്യങ്ങളും സഹിതമാണിത്.

പ്രിലിമിനറി ഓൺലൈൻ ടെസ്റ്റ്, ഫൈനൽ ഓൺലൈൻ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. അപേക്ഷകൾ careers.iffco-recruitments.in എന്നീ വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രം സമർപ്പിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ തിരഞ്ഞെടുക്കുമ്പോൾ ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം നിർബന്ധമായും ഉണ്ടായിരിക്കണം. പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ഓൺലൈൻ പ്രാഥമിക പരീക്ഷ തടസ്സമില്ലാതെ എഴുതുന്നതിന് കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് കൃത്യമായി സജ്ജമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുൻപെങ്കിലും സിസ്റ്റം ഓൺ ചെയ്ത് മോക്ക് ടെസ്റ്റ് അല്ലെങ്കിൽ ലോഗിൻ പോർട്ടൽ പരിശോധിച്ച് സാങ്കേതിക തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.

English Summary:

IFFCO has released an advertisement inviting online applications for the post of Agriculture Graduate Trainee (AGT). Candidates holding a four-year full-time B.Sc. (Agriculture) degree can apply for the post, which is for IFFCO’s field offices located all over India.

 

Follow Us