Kerala Plus Two Exam Timetable 2027: പരീക്ഷാച്ചൂടിലേക്ക്! പ്ലസ് ടു പരീക്ഷകൾ എന്നാണ് തുടങ്ങുന്നത്? ടൈം ടേബിൾ പരിശോധിക്കാം
Kerala DHSE Plus Two Exam Timetable 2027: സംസ്ഥാനത്തുടനീളം എസ്എസ്എൽസി, ഹയർ സെക്കൻഡറി, മറ്റ് പൊതുപരീക്ഷകൾ എന്നിവയ്ക്കായി 13 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഹാജരാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ സംസംസുദ്ദീൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കി കൃത്യമായ പ്ലാനിംഗിലൂടെ ഓരോ വിദ്യാർത്ഥിക്കും ഇത്തവണ മികച്ച വിജയം നേടാവുന്നതാണ്. ഒന്ന്, രണ്ട് വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 30 വരെ നടക്കുന്നത്.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് ഹയർ സെക്കൻഡറി / പ്ലസ് ടു പരീക്ഷാ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തുടനീളം എസ്എസ്എൽസി, ഹയർ സെക്കൻഡറി, മറ്റ് പൊതുപരീക്ഷകൾ എന്നിവയ്ക്കായി 13 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഹാജരാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ സംസംസുദ്ദീൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കി കൃത്യമായ പ്ലാനിംഗിലൂടെ ഓരോ വിദ്യാർത്ഥിക്കും ഇത്തവണ മികച്ച വിജയം നേടാവുന്നതാണ്.
ഒന്ന്, രണ്ട് വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 30 വരെ നടക്കുന്നത്. കേരളം, ഗൾഫ് മേഖല, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി ഏകദേശം 2,000 കേന്ദ്രങ്ങളിൽ ഒൻപത് ലക്ഷത്തോളം വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്ന്, രണ്ട് വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷകൾ 389 കേന്ദ്രങ്ങളിലായി നടക്കും. ഏകദേശം 53,000 വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതുന്നത്.
ALSO READ: അപ്പോ എങ്ങനാ പഠിക്കാൻ തുടങ്ങുവല്ലേ? ഇതാ പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ
ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള മോഡൽ പരീക്ഷകൾ ഫെബ്രുവരി 11 മുതൽ 24 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ അഞ്ചിന് ആരംഭിക്കുമെന്നാണ് നിലവിലുള്ള തീരുമാനം. മേയ് 15-നകം ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
സാധാരണയായി രാവിലെയോ അല്ലെങ്കിൽ ഉച്ചയോടുകൂടിയോ ആണ് പരീക്ഷകൾ ക്രമീകരിക്കാറുള്ളത്. പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സ്കൂൾ തലത്തിൽ പൂർത്തിയാകും.
പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും വിദ്യാർത്ഥികൾ ഹാളിൽ എത്തിച്ചേരേണ്ടതാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത് ചോദ്യങ്ങളുടെ പാറ്റേൺ മനസ്സിലാക്കാൻ ഏറെ സഹായിക്കും.
പുതിയ പഠനങ്ങൾക്കപ്പുറം ഇതുവരെ പഠിച്ച ഭാഗങ്ങൾ കൃത്യമായി റിവൈസ് ചെയ്യാൻ വരും ദിവസങ്ങളിൽ സമയം കണ്ടെത്തുക.
പരീക്ഷാക്കാലത്ത് രാത്രി വൈകിയുള്ള പഠനം ഒഴിവാക്കി കൃത്യമായ ഉറക്കവും ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കുക.
പ്ലസ് ടു പരീക്ഷയുടെ ടൈംടേബിൾ
| തീയതി | ദിവസം | സമയം | വിഷയം | |
| 1. | 02/03/2027 | ചൊവ്വാഴ്ച്ച | രാവിലെ | ഒന്നാം ഭാഷ-പാർട്ട് 2, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി |
| 2. | 08/03/2027 | തിങ്കളാഴ്ച്ച | രാവിലെ | കെമസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക ചരിത്രവും സംസ്കാരവും, ബിസിനസ് പഠനങ്ങൾ, ഇംഗ്ലീഷ് |
| 3. | 12/03/2027 | വെള്ളിയാഴ്ച്ച | ഉച്ചയ്ക്ക് ശേഷം | ഭൗതികശാസ്ത്രം, സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം |
| 4. | 15/03/2027 | തിങ്കളാഴ്ച്ച | രാവിലെ | സാമ്പത്തികശാസ്ത്രം, ഇലക്ട്രോണിക് സിസ്റ്റംസ് |
| 5. |
17/03/2027 | ബുധനാഴ്ച്ച | രാവിലെ | ഗണിതശാസ്ത്രം |
| 6. |
19/03/2027 | വെള്ളിയാഴ്ച്ച | രാവിലെ | ഭാഗം III ഭാഷകൾ, സംസ്കൃത ശാസ്ത്രം, മനഃശാസ്ത്രം |
| 7. |
22/03/2027 | വെള്ളിയാഴ്ച്ച | രാവിലെ | ഭാഗം I ഇംഗ്ലീഷ് |
| 8. |
24/03/2027 | ബുധനാഴ്ച്ച | രാവിലെ | ഭൂമിശാസ്ത്രം, സംഗീതം, സാമൂഹിക പ്രവർത്തനം, ഭൗമശാസ്ത്രം, അക്കൗണ്ടൻസി |
| 9. | 29/03/2027 | തിങ്കളാഴ്ച്ച | രാവിലെ | ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് സാഹിത്യം |
| 10. | 30/03/2027 | ചൊവ്വാഴ്ച | ഉച്ചയ്ക്ക് ശേഷം | ഹോം സയൻസ്, ഗാന്ധിയൻ പഠനങ്ങൾ, തത്വശാസ്ത്രം, പത്രപ്രവർത്തനം, കമ്പ്യൂട്ടർ സയൻസ്, സ്ഥിതിവിവരക്കണക്ക് |