SBI Clerk Prelims Result: എസ്ബിഐ ക്ലർക്ക് പ്രിലിംസ് ഫലം 2026 ഉടൻ! എപ്പോൾ, എങ്ങനെ പരിശോധിക്കാം?; ചെയ്യേണ്ടത് ഇത്രമാത്രം
SBI Clerk Prelims Result 2026: ഫലം പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ, പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി തങ്ങൾ യോഗ്യത നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. 7,680 സ്ഥിരം ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്കാണ് സെപ്റ്റംബർ 26, 27 തീയതികളിൽ പ്രാഥമിക പരീക്ഷ നടത്തിയത്. ഫലത്തോടൊപ്പം ഓരോ ഉദ്യോഗാർത്ഥികളുടെയും സ്കോർകാർഡും കട്ട്-ഓഫ് മാർക്കുകളും പോർട്ടലിൽ പ്രത്യേകം ലഭ്യമാക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂനിയർ അസോസിയേറ്റ് (ക്ലർക്ക്) പ്രിലിമിനറി പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. 2026 സെപ്റ്റംബർ 26, 27 തീയതികളിലായി നടന്ന പരീക്ഷയുടെ ഫലമാണ് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവരുന്നത്. പ്രിലിംസ് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് നവംബർ വരാനിരിക്കുന്ന മെയിൻസ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കും. എന്നാൽ പരീക്ഷാ നടത്തിപ്പ് വിഭാഗം ഇതുവരെ ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഫലം പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ, പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി തങ്ങൾ യോഗ്യത നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. 7,680 സ്ഥിരം ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്കാണ് സെപ്റ്റംബർ 26, 27 തീയതികളിൽ പ്രാഥമിക പരീക്ഷ നടത്തിയത്. ഫലത്തോടൊപ്പം ഓരോ ഉദ്യോഗാർത്ഥികളുടെയും സ്കോർകാർഡും കട്ട്-ഓഫ് മാർക്കുകളും പോർട്ടലിൽ പ്രത്യേകം ലഭ്യമാക്കും.
ALSO READ: അഭിമുഖമില്ലാതെ കേന്ദ്രസർക്കാർ ജോലി നേടാം; ഐസിഎആറിൽ 1,393 ഒഴിവുകൾ
പ്രാഥമിക ഘട്ടത്തിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടുത്ത ഘട്ടമായ പ്രധാന പരീക്ഷയിലേക്ക് കടക്കുന്നതാണ്. ഈ പരീക്ഷ 2026 നവംബർ 26-ന് നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. മെയിൻസ് പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രിലിമിനറി പരീക്ഷാഫലം പുറത്തുവരാത്തതിൽ ഉദ്യോഗാർത്ഥികൾക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
ഫലം പരിശോധിക്കേണ്ട വിധം
- ആദ്യം തന്നെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in സന്ദർശിക്കുക.
- ഹോംപേജിൽ ‘കരിയേഴ്സ്’ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
- ‘കരിയേഴ്സ്’ വിഭാഗത്തിനുള്ളിൽ ‘കറന്റ് ഓപ്പണിംഗ്സ് എന്നതിൽ ക്ലിക്ക് ചെയ്യുക.
- ‘ജൂനിയർ അസോസിയേറ്റ്’ നിയമന വിജ്ഞാപനം കണ്ടെത്തുക.
- ‘SBI പ്രിലിംസ് റിസൾട്ട് 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഫലങ്ങൾ അടങ്ങിയ PDF സ്ക്രീനിൽ ദൃശ്യമാകും.
- റോൾ നമ്പർ തിരയാനായി Ctrl+F ഉപയോഗിക്കുക.
- PDF ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കുക.
എസ്ബിഐ ക്ലർക്ക് പ്രിലിംസ് 2026-ന്റെ ഫലം പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, പരീക്ഷാ നടത്തിപ്പ് അതോറിറ്റി സ്കോർകാർഡ് പുറത്തിറക്കുന്നതാണ്. ഉദ്യോഗാർത്ഥി നേടിയ മൊത്തം മാർക്ക്, ഓരോ വിഭാഗത്തിലുമുള്ള മാർക്കുകൾ, ഉദ്യോഗാർത്ഥിയുടെ പേര്, റോൾ നമ്പർ, മറ്റ് വിവരങ്ങൾ എന്നിവ ഈ സ്കോർകാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഫലം പ്രഖ്യാപിക്കുന്ന സമയത്ത് വെബ്സൈറ്റിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ അല്പസമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക.
English Summary:
SBI is expected to announce the SBI Clerk Prelims result 2026 for Junior Associate Posts anytime soon. Once released candidates who appeared for the exam will be able to check their qualifying status on the official website, sbi.bank.in.