AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala DHSE Christmas Exam Time Table 2026: ഇനി സമയം കളയാനില്ല; ക്രിസ്മസ് പരീക്ഷയ്ക്ക് പഠിക്കാം; ഹയര്‍ സെക്കന്‍ഡറിയുടെ ടൈംടേബിള്‍ ഇതാ

Kerala Higher Secondary Christmas Exam 2026 Timetable: ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്. പരീക്ഷകള്‍ ഡിസംബര്‍ എട്ടിന് തുടങ്ങി 17-ന് അവസാനിക്കും. പ്ലസ്ടുവിലെ മിക്ക പരീക്ഷകളും രാവിലെയാണ്. പ്ലസ് വണ്ണിലെ കൂടുതല്‍ പരീക്ഷകളും ഉച്ചകഴിഞ്ഞ് നടക്കും.

Kerala DHSE Christmas Exam Time Table 2026: ഇനി സമയം കളയാനില്ല; ക്രിസ്മസ് പരീക്ഷയ്ക്ക് പഠിക്കാം; ഹയര്‍ സെക്കന്‍ഡറിയുടെ ടൈംടേബിള്‍ ഇതാ
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 14 Nov 2026 | 07:44 PM

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്. പരീക്ഷകള്‍ ഡിസംബര്‍ എട്ടിന് തുടങ്ങി 17-ന് അവസാനിക്കും. പ്ലസ്ടുവിലെ മിക്ക പരീക്ഷകളും രാവിലെയാണ്. പ്ലസ് വണ്ണിലെ കൂടുതല്‍ പരീക്ഷകളും ഉച്ചകഴിഞ്ഞ് നടക്കും. രാവിലെ നടക്കുന്ന പരീക്ഷകള്‍ 9.30-ന് ആരംഭിക്കും. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30ന് തുടങ്ങും (വെള്ളിയാഴ്ചകളില്‍ രണ്ട് മണിക്ക്). പ്രാക്ടിക്കല്‍ ഇല്ലാത്ത പരീക്ഷകള്‍ക്ക് രണ്ട് മണിക്കൂര്‍ 45 മിനിറ്റാണ് ദൈര്‍ഘ്യം. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമാണ്.

പ്രാക്ടിക്കലുള്ള (ബയോളജിയും, മ്യൂസിക്കും ഒഴികെ) വിഷയങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ 15 മിനിറ്റാണ് ദൈര്‍ഘ്യം. ബയോളജി പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരിക്കും. ബോട്ടണിക്കും, സുവോളജിക്കും 15 മിനിറ്റ് കൂള്‍ ഓഫ് ടൈമുണ്ടായിരിക്കും. സുവോളജിക്ക് 10 മിനിറ്റ് തയ്യാറെടുപ്പ് സമയം ലഭിക്കും. 1 മണിക്കൂര്‍ 45 മിനിറ്റാണ് മ്യൂസിക് പരീക്ഷയുടെ ദൈര്‍ഘ്യം, ഇതില്‍ 15 മിനിറ്റ് കൂള്‍ ഓഫ് ടൈം.

പ്ലസ്ടു പരീക്ഷയുടെ ടൈം ടേബിള്‍

  • ഡിസംബര്‍ എട്ട്, ചൊവ്വാഴ്ച രാവിലെ: ഇക്കണോമിക്‌സ്, ഇലക്ട്രോണിക്‌സ് സിസ്റ്റംസ്
  • ഡിസംബര്‍ ഒമ്പത്, ബുധനാഴ്ച രാവിലെ: ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപ്പോളജി
  • ഡിസംബര്‍ 10, വ്യാഴാഴ്ച രാവിലെ: പാര്‍ട്ട് 2 ഭാഷകള്‍, കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
  • ഡിസംബര്‍ 11 വെള്ളിയാഴ്ച രാവിലെ: മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ഭാഷകള്‍, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
  • ഡിസംബര്‍ 14, തിങ്കള്‍ രാവിലെ: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • ഡിസംബര്‍ 15, ചൊവ്വാഴ്ച രാവിലെ: ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
  • ഡിസംബര്‍ 16, ബുധനാഴ്ച രാവിലെ: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്
  • ഡിസംബര്‍ 16, ബുധനാഴ്ച ഉച്ചകഴിഞ്ഞ്: ജോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
  • ഡിസംബര്‍ 17, വ്യാഴം രാവിലെ: പാര്‍ട്ട് 1 ഇംഗ്ലീഷ്

Also Read: Kerala Plus Two Exam Timetable 2027: പരീക്ഷാച്ചൂടിലേക്ക്! പ്ലസ് ടു പരീക്ഷകൾ എന്നാണ് തുടങ്ങുന്നത്? ടൈം ടേബിൾ പരിശോധിക്കാം

പ്ലസ് വണ്‍ പരീക്ഷയുടെ ടൈം ടേബിള്‍

  • ഡിസംബര്‍ എട്ട്, ചൊവ്വ ഉച്ചകഴിഞ്ഞ്: ഇക്കണോമിക്‌സ്, ഇലക്ട്രോണിക്‌സ് സിസ്റ്റംസ്
  • ഡിസംബര്‍ ഒമ്പത്, ബുധന്‍ ഉച്ചകഴിഞ്ഞ്: പാര്‍ട്ട് 1 ഇംഗ്ലീഷ്
  • ഡിസംബര്‍ 10, വ്യാഴം ഉച്ചകഴിഞ്ഞ്: ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപ്പോളജി
  • ഡിസംബര്‍ 11, വെള്ളി ഉച്ചകഴിഞ്ഞ്: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്
  • ഡിസംബര്‍ 14, തിങ്കള്‍ രാവിലെ: മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ഭാഷകള്‍, സംസ്‌കൃത സാഹിത്യ, സൈക്കോളജി
  • ഡിസംബര്‍ 14, തിങ്കള്‍ ഉച്ചകഴിഞ്ഞ്: ജോഗ്രഫി, മ്യൂസിക്ക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി
  • ഡിസംബര്‍ 15, ചൊവ്വ ഉച്ചകഴിഞ്ഞ്: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • ഡിസംബര്‍ 16, ബുധനാഴ്ച ഉച്ചകഴിഞ്ഞ്: ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍
  • ഡിസംബര്‍ 17, വ്യാഴം ഉച്ചകഴിഞ്ഞ്: പാര്‍ട്ട് 3 ഭാഷകള്‍, കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

English Summary

The Higher Secondary Christmas exam timetable has been released. The exams will begin on December 8 and conclude on December 17. Most Plus Two exams are scheduled in the morning, while Plus One exams are mostly in the afternoon. Morning sessions start at 9:30 AM, and afternoon sessions begin at 1:30 PM (2:00 PM on Fridays).

Follow Us