India Post GDS Recruitment 2026: പത്താം ക്ലാസുണ്ടെങ്കില്‍ ഇന്ത്യാ പോസ്റ്റില്‍ ജോലി; കേരളത്തില്‍ ആയിരത്തിലേറെ ഒഴിവുകള്‍; എഴുത്തുപരീക്ഷയില്ല
India Post Gramin Dak Sevak Recruitment 2026: ഇന്ത്യാ പോസ്റ്റിലെ ജിഡിഎസ് തസ്തികയിലേക്ക് ജനുവരി 31 മുതല്‍ അപേക്ഷിക്കാം. രാജ്യത്തുടനീളം 28,740 ഒഴിവുകളുണ്ട്. കേരളത്തില്‍ 1,691 ഒഴിവുകളാണുള്ളത്. ബിപിഎം, എബിപിഎം തസ്തികകളിലേക്കും അപേക്ഷിക്കാം.
ഇന്ത്യാ പോസ്റ്റിലെ ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്ക് ജനുവരി 31 മുതല്‍ അപേക്ഷിക്കാം. രാജ്യത്തുടനീളം 28,740 ഒഴിവുകളുണ്ട്. കേരളത്തില്‍ 1,691 ഒഴിവുകളാണുള്ളത്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം) തസ്തികകളിലേക്കും അപേക്ഷിക്കാം. എല്ലാ അപേക്ഷകളും indiapostgdsonline.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം.
ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. ഫെബ്രുവരി 16 ന് വൈകുന്നേരം അഞ്ച് മണി വരെ ഫീസ് അടയ്ക്കാം. ഫെബ്രുവരി 18-19 തീയതികളില്‍ ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ ഓപ്പണാകും. ഈ കാലയളവില്‍ ആപ്ലിക്കേഷനിലെ ചില പിഴവുകള്‍ തിരുത്താനാകും.
പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. 18-40 ആണ് പ്രായപരിധി. പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ നടത്തില്ല. എബിപിഎം, ജിഡിഎസ് തസ്തികകൾക്ക് പ്രതിമാസം 10,000 രൂപ മുതൽ 24,470 രൂപ വരെയാണ് ശമ്പള സ്കെയിൽ. ബിപിഎം തസ്തികയില്‍ പ്രതിമാസം 12,000 മുതല്‍ 29,380 വരെ ലഭിക്കും.
ഫെബ്രുവരി 28 ന് ഉദ്യോഗാര്‍ത്ഥികളുടെ ആദ്യ ഷോർട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിൽ ഡിവിഷന്റെ പേര്, ഓഫീസ്, തസ്തികയുടെ പേര്, കമ്മ്യൂണിറ്റി, രജിസ്ട്രേഷൻ നമ്പർ, ലഭിച്ച മാർക്കിന്റെ ശതമാനം, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ സ്ഥലം എന്നിവ ഉൾപ്പെടും. റിക്രൂട്ട്‌മെന്റിന്റെ വിശദമായ നോട്ടിഫിക്കേഷന്‍ ജനുവരി 31 ന് ലഭിക്കും. ഇത് വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.
പ്രധാന തീയതികള്‍
- വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമാകുന്നത്: 2026 ജനുവരി 31
- അപേക്ഷ ആരംഭിക്കുന്നത്: 2026 ജനുവരി 31
- അവസാന തീയതി: 2026 ഫെബ്രുവരി 14
- അപേക്ഷാ ഫീസ് അവസാന തീയതി: 2026 ഫെബ്രുവരി 16
- ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ: 2026 ഫെബ്രുവരി 18-19
- മെറിറ്റ് ലിസ്റ്റ് റിലീസ്-2026 ഫെബ്രുവരി 28