AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pariksha Pe Charcha: പരീക്ഷ പേ ചർച്ചയിൽ അപൂർവ്വ നിമിഷം, ഡൽഹിക്ക് പുറമെ വിവിധ സംസ്ഥാനങ്ങളും

കണക്കുകൾ പ്രകാരം 4.5 കോടിയിലധികം പേർ പരിപാടിയിൽ രജിസ്റ്റർ ചെയ്തു. ഇതിന് പുറമെ വിവിധ പ്രവർത്തനങ്ങളിലൂടെ 2.26 കോടി ആളുകൾ കൂടി പങ്കാളികളായി.

Pariksha Pe Charcha: പരീക്ഷ പേ ചർച്ചയിൽ അപൂർവ്വ നിമിഷം, ഡൽഹിക്ക് പുറമെ വിവിധ സംസ്ഥാനങ്ങളും
Ppc 2026Image Credit source: Screen Grab
Arun Nair
Arun Nair | Updated On: 27 Jan 2026 | 10:09 AM

പരീക്ഷാ പേ ചർച്ച’യുടെ (Pariksha Pe Charcha) പുതിയ പതിപ്പ് ഉടൻ. പരീക്ഷാക്കാലത്തെ സമ്മർദ്ദം കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിക്കുന്ന പരിപാടിയാണിത്. ഡൽഹിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചു എന്നത് ഈ പതിപ്പിന്റെ പ്രത്യേകതയാണ്.

കോയമ്പത്തൂർ (തമിഴ്‌നാട്), റായ്‌പൂർ (ഛത്തീസ്ഗഡ്), ദേവ് മോഗ്ര (ഗുജറാത്ത്), ഗുവാഹത്തി (അസം) എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. രാജ്യത്തിൻ്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളെയും ഹൃദയഭാഗത്തെയും ഒരേ വേദിയിൽ കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു.

കണക്കുകൾ പ്രകാരം 4.5 കോടിയിലധികം പേർ പരിപാടിയിൽ രജിസ്റ്റർ ചെയ്തു. ഇതിന് പുറമെ വിവിധ പ്രവർത്തനങ്ങളിലൂടെ 2.26 കോടി ആളുകൾ കൂടി പങ്കാളികളായി. ആകെ 6.76 കോടിയിലധികം പേർ ഈ വർഷം പരീക്ഷാ പേ ചർച്ചയുടെ ഭാഗമായി മാറി. വിദ്യാർത്ഥികൾക്ക് പുറമെ രക്ഷിതാക്കളും അധ്യാപകരും വലിയ ആവേശത്തോടെയാണ് ഈ സംവാദത്തിൽ പങ്കെടുത്തത്
പരീക്ഷകളെ പേടിയോടെ കാണാതെ ഒരു ഉത്സവമായി ആഘോഷിക്കാനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം കോടിക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ ഈ വിപുലമായ പങ്കാളിത്തം സഹായിച്ചു.

വീഡിയോ കാണാം