India Post Recruitment: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ ജോലി വോണോ?; സമയമില്ല വേ​ഗം അപേക്ഷിച്ചോളൂ

India Post IPPB GDS Executive Recruitment: ബിരുദത്തിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://www.indiapost.gov.in/banking-services/ippb സന്ദർശിക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്.

India Post Recruitment: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ ജോലി വോണോ?; സമയമില്ല വേ​ഗം അപേക്ഷിച്ചോളൂ

India Post

Published: 

22 Oct 2025 | 10:19 AM

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ (ഐപിപിബി) ഉദ്യോ​ഗാർത്ഥികൾക്ക് ജോലി നേടാൻ അവസരം. ഗ്രാമിൻ ഡാക്ക് സേവക് എക്‌സിക്യൂട്ടീവ് തസ്തികയിൽ 348 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലും ഒഴിവുകളുണ്ട്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ippbonline.com വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29 ആണ്

30,000 രൂപ വരെ ശമ്പളം ലഭിക്കാവുന്ന ഈ ജോലിക്കായി ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അപേക്ഷ നൽകാം. 20 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അവസരം. സംഭവരണ വിഭാ​ഗങ്ങൾക്ക് സർക്കാർ നൽകിയ ഇളവുകൾ പ്രായത്തിൽ ലഭിക്കും. കേരളത്തിൽ ആറ് ഒഴിവുകളാണുള്ളത്. ഇന്ത്യൻ സർക്കാർ അംഗീകരിച്ച യൂണിവേഴ്സിറ്റി / സ്ഥാപനം / ബോർഡിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ (റെഗുലർ / വിദൂര പഠനം) ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം.

Also Read: ഐടിഐ, ഡിപ്ലോമ പാസായവരാണോ; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം

ബിരുദത്തിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://www.indiapost.gov.in/banking-services/ippb സന്ദർശിക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

ഔദ്യോ​ഗിക വെബ്‌സൈറ്റായ www.ippbonline.com സന്ദർശിക്കുക.

അപേക്ഷിക്കുന്നതിന് മുമ്പ്, അപേക്ഷകർ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കണം.

വിശദമായ വിവരങ്ങൾ സമർപ്പിച്ച് ഫീസ് നൽകി അപേക്ഷ സമർപ്പിക്കാം.

ഭാവി ആവശ്യങ്ങൾക്കായി പ്രിൻ്റെടുക്കുകയോ, ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യുക.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ