Indian Bank recruitment 2025: ഡിഗ്രിയുള്ളവരാണോ ജോലിയുറപ്പ്, 1500 ഒഴിവുകൾ; ഇന്ത്യൻ ബാങ്കിൽ അവസരം, അപേക്ഷക്കേണ്ടത് ഇങ്ങനെ
Indian Bank recruitment 2025 Notification: അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് 2025 ജൂലൈ ഒന്നിന് 20 നും 28നും ഇടയിൽ പ്രായമുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ നിയമനത്തിന്റെ സ്ഥാനം അനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.

പ്രതീകാത്മക ചിത്രം
2025–26 സാമ്പത്തിക വർഷത്തേക്ക് 1,500 അപ്രന്റീസുകളെ നിയമിക്കാനൊരുങ്ങി ഇന്ത്യൻ ബാങ്ക്. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ ബാങ്ക് അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2025-നുള്ള അപേക്ഷാ ഇന്ന് മുതൽ സമർപ്പിക്കാവുന്നതാണ്. ഓഗസ്റ്റ് ഏഴ് വരെയാണ് അവസാന തീയതി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കാണിത്.
2021 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം 12 മാസത്തേക്കായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ നിയമനത്തിന്റെ സ്ഥാനം അനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.
യോഗ്യത
അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് 2025 ജൂലൈ ഒന്നിന് 20 നും 28നും ഇടയിൽ പ്രായമുണ്ടായിരിക്കണം. എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി, 1984 ലെ കലാപത്തിൻ്റെ ഇരകൾ, വിധവകൾ/വിവാഹമോചിതരായ സ്ത്രീകൾ എന്നിവരുൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകമായിരിക്കും.
അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഓൺലൈൻ എഴുത്തുപരീക്ഷയും, പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷയും ഉണ്ടാകും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് അപേക്ഷകർക്ക് 800 രൂപയും എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങളിൽപ്പെട്ടവർ 175 രൂപയുമാണ് അപേക്ഷാ ഫീസ്. ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.indianbank.in വഴി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
അപ്രന്റീസുകളുടെ സ്റ്റൈപ്പൻഡ്
അപ്രന്റീസ്ഷിപ്പിന്റെ കാലാവധി 12 മാസമാണ്. മെട്രോ, നഗര ശാഖകളിൽ നിയമിക്കപ്പെടുന്ന അപ്രന്റീസുകൾക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. അതേസമയം ഗ്രാമീണ, അർദ്ധ നഗര ശാഖകളിലെ അപ്രന്റീസുകൾക്ക് 12,000 രൂപയാണ് ലഭിക്കുക. ഈ കരാർ പുതുക്കാനോ ബാങ്കിൽ ഭാവിയിൽ തൊഴിൽ ഉറപ്പ് നൽകുന്നതോ അല്ല.
അപേക്ഷിക്കേണ്ടത്
യോഗ്യരായ ഉദ്യോഗാർത്ഥികൾ ആദ്യം NATS 2.0 പോർട്ടലിൽ രജിസ്റ്റർ ചെയ്യുക
തുടർന്ന് ഇന്ത്യൻ ബാങ്ക് വെബ്‌സൈറ്റായ www.indianbank.in വഴി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, തള്ളവിരലിൻ്റെ അടയാളം എന്നിവ അപ്‌ലോഡ് ചെയ്യണം.
പ്രക്രിയ പൂർത്തിയാക്കാൻ അപേക്ഷാ ഫീസും അന്തിമ സ്ഥിരീകരണവും സമർപ്പിക്കാം.
ഓൺലൈൻ പരീക്ഷാ തീയതിയും പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷയും സംബന്ധിച്ച കൂടുതൽ അപ്‌ഡേറ്റുകൾ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകുന്നതാണ്.