Indian Coast Guard Recruitment: ഒന്നല്ല നിരവധി ഒഴിവുകൾ; ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ സുവർണാവസരം

Indian Coast Guard Recruitment: സ്റ്റോർ കീപ്പർ, എഞ്ചിൻ ഡ്രൈവർ, ഡ്രാഫ്റ്റ്സ്മാൻ, ലാസ്കർ, ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്കിൽഡ് ലേബർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. മുംബൈ കോസ്റ്റ് ഗാർഡ് റീജിയണിന് കീഴിലുള്ള വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നിയമനം ലഭിക്കുക.

Indian Coast Guard Recruitment: ഒന്നല്ല നിരവധി ഒഴിവുകൾ; ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ സുവർണാവസരം

Indian Coast Guard

Published: 

05 Oct 2025 | 03:30 PM

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ (Indian Coast Guard Recruitment) സുവർണാവസരം. ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മുംബൈ കോസ്റ്റ് ഗാർഡ് റീജിയണിന് കീഴിലുള്ള വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നിയമനം ലഭിക്കുക. വിവിധ തസ്തികയിലേക്കായി ആകെ 13 ഒഴിവുകൾ ആണ് ഉള്ളത്.

സ്റ്റോർ കീപ്പർ, എഞ്ചിൻ ഡ്രൈവർ, ഡ്രാഫ്റ്റ്സ്മാൻ, ലാസ്കർ, ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്കിൽഡ് ലേബർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 18,000 മുതൽ 81,100 വരെ (ശമ്പള ലെവൽ 1 മുതൽ 4 വരെ) ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ നവംബർ 11നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

വിഭാ​ഗങ്ങൾ തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത

സ്റ്റോർ കീപ്പർ-II: അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് പാസായിരിക്കണം.

എൻജിൻ ഡ്രൈവർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ എഞ്ചിൻ ഡ്രൈവർ എന്ന നിലയിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ഡ്രാഫ്റ്റ്സ്മാൻ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/മറൈൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ നേവൽ ആർക്കിടെക്ചറിൽ ഡിപ്ലോമ, അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.

Also Read: പന്ത്രണ്ടാം ക്ലാസ് യോ​ഗ്യത, ഉയർന്ന ശമ്പളം; ഇന്ത്യൻ ആർമിയിൽ ജോലി നേടാം

ലാസ്കർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം പാസാകണം.

ഫയർമാൻ: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം).

എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ): മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം പാസാകണം.

അൺസ്കിൽഡ് ലേബർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ.

പ്രായപരിധി

എഞ്ചിൻ ഡ്രൈവർ & ലാസ്കർ: 18 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.

ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്‌കിൽഡ് ലേബർ: 18 മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

സ്റ്റോർ കീപ്പർ-II & ഡ്രാഫ്റ്റ്സ്മാൻ: 18 മുതൽ 25 വയസ്സ് വരെ വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ