AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Army Recruitment 2025: പന്ത്രണ്ടാം ക്ലാസ് യോ​ഗ്യത, ഉയർന്ന ശമ്പളം; ഇന്ത്യൻ ആർമിയിൽ ജോലി നേടാം

Indian Army Group C Recruitment 2025: ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് എന്നീ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്കാണ് നിയമനം. ഡൽഹി, ജബൽപൂർ, കാങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ,ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാകും നിയമനം നടക്കുക. പരമാവധി 25 വരെയാണ് പ്രായം.

Indian Army Recruitment 2025: പന്ത്രണ്ടാം ക്ലാസ് യോ​ഗ്യത, ഉയർന്ന ശമ്പളം; ഇന്ത്യൻ ആർമിയിൽ ജോലി നേടാം
Indian ArmyImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 04 Oct 2025 17:22 PM

ഇന്ത്യൻ ആർമിയിൽ ജോലി വമ്പൻ തൊഴിലവസരം. സിവിലിയൻ ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 194 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഒക്ടോബർ 24 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.

ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് എന്നീ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്കാണ് നിയമനം. ഡൽഹി, ജബൽപൂർ, കാങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ,ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാകും നിയമനം നടക്കുക. പരമാവധി 25 വരെയാണ് പ്രായം.

വിഭാ​ഗങ്ങൾ തരംതിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത

വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ, ടെലികോം മെക്കാനിക്, എൻജിനിയർ എക്യുപ്‌മെന്റ് മെക്കാനിക്: 10, പന്ത്രണ്ട് ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ്.

മെഷിനിസ്റ്റ്, ഫിറ്റർ, വെൽഡർ, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, അപ്ഹോൾസ്റ്റർ: അപേക്ഷകർക്ക് ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

Also Read: ജെഇഇ മെയിൻസ് രജിസ്ട്രേഷൻ എപ്പോൾ മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ?‍‍

സ്റ്റോർകീപ്പർ / ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി): 12-ാം ക്ലാസ് പാസായിരിക്കണം. എൽഡിസി അപേക്ഷകർക്ക് ഇംഗ്ലീഷിൽ ഒരു മിനിറ്റിൽ 35 വാക്കുകളോ ഹിന്ദിയിൽ ഒരു മിനിറ്റിൽ 30 വാക്കുകളോ ടൈപ്പ് ചെയ്യാൻ കഴിയണം.

ഫയർമാൻ: മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം. കൂടാതെ ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ശാരീരികക്ഷമതയുള്ളവരും അഗ്നിശമന ഉപകരണങ്ങളെക്കുറിച്ച് അറിവുള്ളവരുമായിരിക്കണം.

കുക്ക്: മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം, കൂടാതെ പാചകത്തെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.

ട്രേഡ്സ്മാൻ മേറ്റ് / വാഷർമാൻ: ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം.