RRB Group D Exam 2025: ആർആർബി ഗ്രൂപ്പ് ഡി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എപ്പോൾ പുറത്തിറങ്ങും?; ഇവിടെ പരിശോധിക്കാം

Railway RRB Group D Exam 2025: പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indianrailways.gov.in-ൽ സിറ്റി സ്ലിപ്പും അഡ്മിറ്റ് കാർഡും ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 90 മിനിറ്റ് ദൈർഘ്യമുള്ള ഈ സിബിടി പരീക്ഷയിൽ 100 ​​ചോദ്യങ്ങളാണ് ഉണ്ടാവുക.

RRB Group D Exam 2025: ആർആർബി ഗ്രൂപ്പ് ഡി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എപ്പോൾ പുറത്തിറങ്ങും?; ഇവിടെ പരിശോധിക്കാം

RRB Exam

Published: 

13 Sep 2025 16:03 PM

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിൻ്റെ (ആർആർബി) ഗ്രൂപ്പ് ഡി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡും സിറ്റി സ്ലിപ്പുകളും ഉടൻ പുറത്തിറക്കും. പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ ഔദ്യോഗിക വെബ്‌സൈറ്റായ indianrailways.gov.in-ൽ നിന്നും അവ ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്. 90 മിനിറ്റ് ദൈർഘ്യമുള്ള ഈ സിബിടി പരീക്ഷയിൽ 100 ​​ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ ശരിയായ ഉത്തരത്തിനും ഒരു മാർക്ക് നൽകും, തെറ്റായ ഉത്തരങ്ങൾക്ക് മാർക്കിന്റെ മൂന്നിലൊന്ന് കുറയ്ക്കുന്നതാണ്.

പരീക്ഷയിൽ ഉദ്യോഗാർത്ഥിയുടെ യോഗ്യത പരിശോധിക്കുന്നതിനായി ഗണിതം, ജനറൽ ഇന്റലിജൻസ്, ജനറൽ സയൻസ്, ജനറൽ അവയർനെസ് & കറന്റ് അഫയേഴ്‌സ് തുടങ്ങി നിരവധി വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2025 നവംബർ പകുതി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരീക്ഷ നടത്തുമെന്നാണ് താൽക്കാലിക അറിയിപ്പിൽ അധികൃതർ അറിയിച്ചിരിക്കുന്നത്. പരീക്ഷയുടെ സിറ്റി സ്ലിപ്പുകൾ 10 ദിവസം മുമ്പും, അഡ്മിറ്റ് കാർഡ് ഒരാഴ്ച്ച മുമ്പും പുറത്തിറക്കുന്നതാണ്.

പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indianrailways.gov.in-ൽ സിറ്റി സ്ലിപ്പും അഡ്മിറ്റ് കാർഡും ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ട്രാക്ക് മെയിന്റനർ ഗ്രേഡ്-4, അസിസ്റ്റന്റ് പോയിന്റ്സ് മാൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ വകുപ്പുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായാണ് ഇപ്പോൾ പരീക്ഷ നടത്തുന്നത്.

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. indianrailways.gov.in എന്നതിൽ ക്ലിക്ക് ചെയ്യുക.
  3. തുടർന്ന് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) RRB ഗ്രൂപ്പ് D അഡ്മിറ്റ് കാർഡ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  4. നിങ്ങളുടെ ഉചിതമായ RRB മേഖല തിരഞ്ഞെടുക്കുക.
  5. തുടർന്ന് പാസ്‌വേഡും രജിസ്ട്രേഷൻ നമ്പറും നൽകുക.
  6. ശേഷം നിങ്ങളുടെ അഡ്മിറ്റ് കാർഡ് ഡൗൺലോ‍ഡ് ചെയ്യാവുന്നതാണ്.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും