Indo-German Fair: ജർമ്മനി കാത്തിരിക്കുന്നു! പ്ലസ് ടു കഴിഞ്ഞവർക്ക് ലക്ഷങ്ങൾ സ്റ്റൈപൻഡോടെ തൊഴിൽ പരിശീലനം
Indo-German Training Fair 2026: ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിങ് പദ്ധതിയാണിത്. നിങ്ങളുടെ പോക്കറ്റിൽ നിന്ന് ഒരു രൂപ പോലും ചിലവാക്കാതെ ജർമ്മനിയിൽ നിന്ന് ഒരു രാജ്യാന്തര ബിരുദം സ്വന്തമാക്കാം. പഠനത്തിന് പിന്നാലെ ജർമ്മനിയിൽ സ്ഥിരം വിസയും ജോലിയും നേടാനാകും.
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മുന്നിൽ വിദേശത്തെ മികച്ച തൊഴിൽസാധ്യതകളുടെ വാതിൽ തുറക്കുകയാണ് സംസ്ഥാന സർക്കാർ. പഠനത്തോടൊപ്പം പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡോടെ ജർമ്മനിയിൽ തൊഴിൽ പരിശീലനം നേടാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ സർക്കാരിൻ്റെ പുതിയ പദ്ധതിയിലൂടെ ഒരുങ്ങുന്നത്.
സർക്കാരിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) നടപ്പിലാക്കുന്ന ഈ സ്വപ്ന പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കാം. ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിങ് പദ്ധതിയാണിത്. നിങ്ങളുടെ പോക്കറ്റിൽ നിന്ന് ഒരു രൂപ പോലും ചിലവാക്കാതെ ജർമ്മനിയിൽ നിന്ന് ഒരു രാജ്യാന്തര ബിരുദം സ്വന്തമാക്കാം.
Also Read: കുടുംബശ്രീ മൈക്രോ ഫിനാന്‍സില്‍ പ്രോഗ്രാം മാനേജറാകാം; 60,000 വരെ ശമ്പളം
കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മൂന്നര വർഷത്തെ പരിശീലന കാലയളവിൽ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ ചിലവുകളും പൂർണ്ണമായും സൗജന്യമായിരിക്കും. ചിലവുകൾക്ക് പുറമെയാണ് പ്രതിമാസം ലഭിക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്റ്റൈപൻഡ് എന്നതും ശ്രദ്ധേയമാണ്.
പഠനത്തിന് പിന്നാലെ ജർമ്മനിയിൽ സ്ഥിരം വിസയും ജോലിയും നേടാനാകും. ലോജിസ്റ്റിക്, ഐടി, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഗാർഡനിങ്, കൃഷി, പ്ലംബിങ്, ഭക്ഷ്യ സംസ്കരണം തുടങ്ങി മുന്നൂറോളം തൊഴിൽ മേഖലകളിലാണ് പരിശീലനം. 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എല്ലാ വർഷവും ഈ പദ്ധതിവഴി വിദ്യാർഥികളെ കൊണ്ടുപോകുന്നതാണ്. ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവർക്കാണ് അവസരം.