AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം

Kerala Budget 2026, Free Degree Education: കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ നീക്കത്തെ സർക്കാർ കാണുന്നു. സൗജന്യ വിദ്യാഭ്യാസം കൂടാതെ മറ്റ് പ്രധാനപ്രഖ്യാപനങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്.

Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 29 Jan 2026 | 01:02 PM

തിരുവനന്തപുരം:  വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാത്തെ ബജറ്റ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ പ്രഖ്യാപനം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ബിരുദ പഠനം പൂർണ്ണമായും സൗജന്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്.

ബിരുദ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസും മറ്റ് പ്രധാന ഫീസുകളും ഇനി മുതൽ സർക്കാർ വഹിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആർക്കും ഉന്നതവിദ്യാഭ്യാസം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സർക്കാർ കോളജുകളിലും സർക്കാർ ധനസഹായം സ്വീകരിക്കുന്ന എയ്ഡഡ് കോളജുകളിലും പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ALSO READ: ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് സന്തോഷിക്കാം, 40000 ലഭിക്കും, പലിശ ഇളവ് വേറെയും

കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ നീക്കത്തെ സർക്കാർ കാണുന്നു. സൗജന്യ വിദ്യാഭ്യാസം കൂടാതെ മറ്റ് പ്രധാനപ്രഖ്യാപനങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവർക്കായി ‘കണക്ട് ടു വർക്ക്’ പദ്ധതിക്കായി 400 കോടി രൂപ നീക്കിവെച്ചു.