ISRO Job: ഐഎസ്ആർഒയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്; അപേക്ഷിക്കേണ്ട വിധം
ISRO Job Offer: 18-35 നും ഇടയിലുള്ളവർക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 30 വരെയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് nrsc.gov.in എന്ന ഔദ്യോഗിക വൈബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ISRO) ബഹിരാകാശ വകുപ്പിന്റെ പ്രാഥമിക കേന്ദ്രങ്ങളിലൊന്നാണ് നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC). ഇപ്പോഴിതാ എൻആർഎസ്സി വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
അംഗീകൃത സംസ്ഥാന ബോർഡ്/സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലേക്ക് അഞ്ച് ഒഴിവുകളാണുള്ളത്. എസ്എസ്എൽസി/എസ്എസ്സി പാസായവർക്ക്, എൻസിവിടിയിൽ നിന്ന് ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
Also Read: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മാര്‍ക്ക് വിഭജനം എങ്ങനെ? വിശദീകരിച്ച് ബോര്‍ഡ്
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഹൈദരാബാദിലും ഷാദ്‌നഗറിലും (രംഗറെഡ്ഡി ജില്ല) സ്ഥിതി ചെയ്യുന്ന NRSC യുടെ സാങ്കേതിക മേഖലകളിൽ ജോലിക്കായി നിയമിക്കും. ഡൽഹി, ബെംഗളൂരു, നാഗ്പൂർ, കൊൽക്കത്ത, ജോധ്പൂർ എന്നിവിടങ്ങളിലെ RRSC-കൾ ഉൾപ്പെടെ NRSC യുടെ മറ്റ് കാമ്പസുകളിലും ആവശ്യാനുസരണം നിയമനം ഉണ്ടായിരിക്കും.
18-35 നും ഇടയിലുള്ളവർക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 30 വരെയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് nrsc.gov.in എന്ന ഔദ്യോഗിക വൈബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 750 രൂപയാണണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി, മുൻ സൈനികർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.