AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ISRO Apprenticeship: ഐഎസ്ആര്‍ഒയില്‍ അപ്രന്റീസാകാം; അപേക്ഷിക്കാന്‍ ചെയ്യേണ്ടത്‌

NRSC graduate and technician apprentice recruitment 2025: ഉമാങ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ NATS പോർട്ടലിൽ എൻറോൾ ചെയ്യുകയും ഉമാങ് പോർട്ടലിൽ എൻറോൾമെന്റ് ഐഡി നൽകുകയും വേണം

ISRO Apprenticeship: ഐഎസ്ആര്‍ഒയില്‍ അപ്രന്റീസാകാം; അപേക്ഷിക്കാന്‍ ചെയ്യേണ്ടത്‌
ഐഎസ്ആര്‍ഒ Image Credit source: x.com/isro
Jayadevan AM
Jayadevan AM | Published: 28 Aug 2025 | 09:52 PM

എസ്ആര്‍ഒയുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. ബിഇ, ബിടെക്, എഞ്ചിനീയറിങ് ഡിപ്ലോമ, കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ എന്നീ ട്രേഡുകളിലാണ് അവസരം. ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (രണ്ട് ഒഴിവുകള്‍), കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് (രണ്ട് ഒഴിവുകള്‍), സിവില്‍ എഞ്ചിനീയറിങ് (ഒരു ഒഴിവ്), മെക്കാനിക്കല്‍ എഞ്ചിനീയറിങ് (ഒരു ഒഴിവ്), ലൈബ്രറി സയന്‍സ് (രണ്ട് ഒഴിവുകള്‍) എന്നിവയ്ക്ക് 9,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും.

ഇതില്‍ ലൈബ്രറി സയന്‍സ് ഒഴികെയുള്ളവയ്ക്ക് അതത് ഫീല്‍ഡിലെ ബിഇ/ബിടെക് ബിരുദമാണ് യോഗ്യത. ലൈബ്രറി സയന്‍സ്, ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദമുള്ളവര്‍ക്ക് ലൈബ്രറി സയന്‍സ് വിഭാഗത്തിലേക്കും അയയ്ക്കാം. ഈ ഒഴിവുകള്‍ ഗ്രാജ്വേറ്റ് അപ്രന്റീസ് വിഭാഗത്തിന് കീഴിലാണ് വരുന്നത്.

ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറല്‍ സ്ട്രീം) വിഭാഗത്തില്‍ ബിഎ, ബിഎസ്‌സി, ബികോം എന്നിവയില്‍ ഓരോന്നിനും 10 ഒഴിവുകള്‍ വീതമുണ്ട്. 9,000 ആണ് സ്റ്റൈപന്‍ഡ്. അതത് വിഷയങ്ങളിലെ ബിരുദമാണ് യോഗ്യത. എഞ്ചിനീയറിങ് ഡിപ്ലോമ (30 ഒഴിവുകള്‍), കൊമേഴ്‌സ്യല്‍ പ്രാക്ടീസ് ഡിപ്ലോമ (25 ഒഴിവുകള്‍) എന്നിവയ്ക്ക് 8000 ആണ് സ്റ്റൈപന്‍ഡ് ലഭിക്കുന്നത്.

Also Read: KSRTC Recruitment 2025: ഒരു ഡ്യൂട്ടിക്ക് 715 രൂപ കൂലി, കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടറാകാം

എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

ഉമാങ് (UMANG) പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ NATS പോർട്ടലിൽ (mhrdnats.gov.in) എൻറോൾ ചെയ്യുകയും ഉമാങ് പോർട്ടലിൽ എൻറോൾമെന്റ് ഐഡി (അപ്രന്റീസ്ഷിപ്പ് രജിസ്ട്രേഷൻ നമ്പർ) നൽകുകയും വേണം. ഓഗസ്ത് 22 മുതല്‍ സെപ്തംബര്‍ 11 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിശദാംശങ്ങള്‍ക്ക് nrsc.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടഫിക്കേഷന്‍ വായിക്കണം.