ISRO Recruitment 2026: കരിയർ റോക്കറ്റ് പോലെ കുതിക്കും! ഐഎസ്ആർഒയിൽ സയൻ്റിസ്റ്റാകാൻ അപേക്ഷിക്കാം

ISRO Job Vacancy Alert: താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഐഎസ്ആർഒ എസ്എസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. രണ്ട് വ്യത്യസ്ത തസ്തികകളിലായി നടത്തുന്ന ഈ നിയമനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

ISRO Recruitment 2026: കരിയർ റോക്കറ്റ് പോലെ കുതിക്കും! ഐഎസ്ആർഒയിൽ സയൻ്റിസ്റ്റാകാൻ അപേക്ഷിക്കാം

ISRO

Updated On: 

26 Jan 2026 | 10:26 AM

രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആർഒയുടെ (ISRO) ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ച അവസരം. സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിലെ (SAC) സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിലായി 49 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഐഎസ്ആർഒ എസ്എസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

രണ്ട് വ്യത്യസ്ത തസ്തികകളിലായി നടത്തുന്ന ഈ നിയമനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12 വരെയാണ്. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 56,100 മുതൽ 2,08,700 രൂപ വരെയാണ് ശമ്പളം.

ALSO READ: വിഴിഞ്ഞം വഴിതുറക്കുന്ന വൻ തൊഴിൽ സാധ്യതകൾ, ലോട്ടറിയടിച്ചത് ജെൻസി കിഡ്സിന്, ഉറപ്പുമായി മന്ത്രി

പിഎച്ച്ഡി, എംഇ, എംടെക്, എം എസ്‌സി (ഇംഗ്ലീഷ്), എംഎസ്‌സി, ബിഇ, ബിടെക്, ബിഎസ്‌സി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകളായി പരി​ഗണിക്കുക. യോഗ്യതയനുസരിച്ച് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.

ശാസ്ത്ര-സാങ്കേതിക മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമാണ് ഇതിലൂടെ ഐഎസ്ആർഒ ഒരുക്കുന്നത്. അപേക്ഷിക്കുമ്പോൾ പോസ്റ്റ് കോഡുകൾ കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കണം. തസ്തികകൾക്കനുസരിച്ച്, പ്രായപരിധിയിൽ വ്യത്യാസപ്പെട്ടേക്കാം. സയന്റിസ്റ്റ്/എഞ്ചിനീയർ ‘എസ്ഡി’ തസ്തികയിലേക്ക് അപേക്ഷാ ഫീസ് ഇല്ല.

മറ്റ് തസ്തികകളിലേക്കുള്ള എല്ലാ അപേക്ഷകർക്കും, പ്രാരംഭ ഘട്ടത്തിൽ 750 രൂപ അപേക്ഷാ ഫീസ് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി https://www.sac.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

Related Stories
രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
Kadannappally Ramachandran | കണ്ണൂരിൽ പ്രസംഗവേദിയിൽ കുഴഞ്ഞു വീണ് മന്ത്രി
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ