JEE Advanced 2026: ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാത്തീയതി പുറത്ത്; എപ്പോള്‍ മുതല്‍ അപേക്ഷിക്കാം?

JEE Advanced 2026 Exam On May 17: ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷയുടെ ഷെഡ്യൂള്‍ പുറത്ത്‌. മെയ് 17-ന് പരീക്ഷ നടക്കും. രണ്ട് സെഷനുകളിലായാണ് പരീക്ഷ. പേപ്പർ 1 രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ. പേപ്പർ 2 ഉച്ചയ്ക്ക് 2:30 മുതൽ 5:30 വരെ.

JEE Advanced 2026: ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാത്തീയതി പുറത്ത്; എപ്പോള്‍ മുതല്‍ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Updated On: 

11 Mar 2026 | 10:58 AM

‘ജെഇഇ അഡ്വാൻസ്ഡ് 2026’ പരീക്ഷയുടെ ഷെഡ്യൂള്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി പുറത്തുവിട്ടു. മെയ് 17-ന് പരീക്ഷ നടക്കും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തുന്നത്. പേപ്പർ 1 രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും പേപ്പർ 2 ഉച്ചയ്ക്ക് 2:30 മുതൽ 5:30 വരെയും നടക്കും. രണ്ട് പേപ്പറുകളും നിർബന്ധമായും എഴുതണം. രണ്ടും എഴുതാത്തവരെ മെറിറ്റ് ലിസ്റ്റിലേക്ക് പരിഗണിക്കില്ല.

രജിസ്ട്രേഷൻ ഏപ്രിൽ 23-ന് ആരംഭിക്കും. മെയ് രണ്ടിന് രജിസ്‌ട്രേഷന്‍ സമയപരിധി അവസാനിക്കും. വിദേശത്തുള്ളവര്‍ക്ക് ഏപ്രില്‍ ആറു മുതല്‍ അപേക്ഷിക്കാം. jeeadv.ac.in എന്ന ഔദ്യോഗിക പോർട്ടൽ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Also Read: KIIFB Recruitment 2026: 15 തസ്തികകളില്‍ ഒഴിവുകള്‍; കിഫ്ബിയില്‍ ജോലി നേടാം; മികച്ച ശമ്പളം

മെയ് 11 മുതൽ മെയ് 17 വരെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തുമ്പോൾ ഹാൾ ടിക്കറ്റിന്റെ പ്രിന്റ് ചെയ്ത പകർപ്പും സാധുവായ ഒരു ഫോട്ടോ ഐഡിയും കൊണ്ടുവരണം. ജെഇഇ മെയിൻ 2026 പേപ്പർ 1ൽ 2,50,00-നുള്ളില്‍ റാങ്ക് നേടിയവർക്ക് മാത്രമേ ജെഇഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യാൻ അർഹതയുള്ളൂ. ഏതെങ്കിലും ഐഐടിയിൽ മുമ്പ് പ്രവേശനം നേടിയിട്ടുള്ളവര്‍ക്ക്‌ ജെഇഇ അഡ്വാൻസ്ഡിന് എഴുതാൻ അർഹതയില്ല.

തുടർച്ചയായി പരമാവധി രണ്ട് തവണ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാം. മെയ് 21 ന് ഐഐടി റൂർക്കി റെസ്‌പോണ്‍സ് ഷീറ്റ്‌ പുറത്തിറക്കും. തുടർന്ന് മെയ് 25 ന് താൽക്കാലിക ഉത്തരസൂചിക പുറത്തുവിടും. മെയ് 25 നും 26 നും ഇടയിൽ ഉദ്യോഗാർത്ഥികൾക്ക് എതിർപ്പുകൾ ഉന്നയിക്കാം. ജൂൺ 1 ന് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. അന്ന് തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'