JEE Main Exam 2026: ജെഇഇ മെയിന്‍ പരീക്ഷാ നഗരം എവിടെയെന്ന് അറിയാം; ‘സിറ്റിഇന്റിമേഷൻ സ്ലിപ്പ്’ പുറത്ത്; എങ്ങനെ പരിശോധിക്കാം?

JEE Main Exam 2026 Session 2: ജെഇഇ മെയിൻ 2026 സെഷന്‍ രണ്ട് പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എൻ‌ടി‌എ പുറത്തിറക്കി. പരീക്ഷ ഇന്ത്യയിലെയും, വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലായി നടത്തും. പരീക്ഷാ നഗരത്തിന്റെ അലോട്ട്‌മെന്റിനെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

JEE Main Exam 2026: ജെഇഇ മെയിന്‍ പരീക്ഷാ നഗരം എവിടെയെന്ന് അറിയാം; സിറ്റിഇന്റിമേഷൻ സ്ലിപ്പ് പുറത്ത്; എങ്ങനെ പരിശോധിക്കാം?

പ്രതീകാത്മക ചിത്രം

Published: 

22 Mar 2026 | 05:12 PM

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) 2026 സെഷന്‍ രണ്ട് പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) പുറത്തിറക്കി. എൻ‌ടി‌എ ജെഇഇ മെയിന്‍ സെഷന്‍ 2 പരീക്ഷ ഇന്ത്യയിലെയും, വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലായി നടത്തും. വിദേശത്തെ 15 സിറ്റികളിലാണ് പരീക്ഷ. പേപ്പര്‍ 1 (ബിഇ/ബിടെക്) ഏപ്രില്‍ 2, 4, 5, 6, 8 തീയതികളില്‍ നടക്കും.

പേപ്പര്‍ 2എ (ബി. ആർക്ക്‌), പേപ്പര്‍ 2ബി (ബി പ്ലാനിങ്) ഏപ്രില്‍ ഏഴിന് നടക്കും. പരീക്ഷാ നഗരത്തിന്റെ അലോട്ട്‌മെന്റിനെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് (സിറ്റി ഇന്റിമേഷൻ സ്ലിപ്പ്) https://jeemain.nta.nic.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ എഴുതുന്നവര്‍ക്ക് ഈ വെബ്‌സൈറ്റില്‍ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പരിശോധിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം. സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഒരിക്കലും അഡ്മിറ്റ് കാര്‍ഡായി പരിഗണിക്കില്ല. പരീക്ഷാ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ അലോട്ട്‌മെന്റിനുള്ള മുൻകൂർ വിവരം മാത്രമാണിത്. യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ ഇത് അപേക്ഷകരെ സഹായിക്കും. അഡ്മിറ്റ് കാര്‍ഡ് പിന്നീട് ലഭ്യമാകും.

Also Read: KVS Admissions 2026-27: കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം, അവസാന തീയതി എന്ന്

പരീക്ഷാ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനോ പരിശോധിക്കുന്നതിനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍, 011-40759000 എന്ന നമ്പറിലോ, jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു.

പരീക്ഷാ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

  • https://jeemain.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോം പേജില്‍ നല്‍കിയിരിക്കുന്ന ‘അഡ്വാന്‍സ് സിറ്റി ഇന്റിമേഷന്‍’ എന്ന് തുടങ്ങുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് ലഭിക്കുന്ന പേജിലെ അഡ്വാന്‍സ് സിറ്റി ഇന്റിമേഷന്‍ ഫോര്‍ ജെഇഇ മെയിന്‍ 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ്, സെക്യൂരിറ്റി പിന്‍ തുടങ്ങിയവ നല്‍കുക
  • സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നേരിട്ട് ലഭിക്കുന്നതിനുള്ള ലിങ്കില്‍ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ